Connect with us

ലോക്ക് ഡൗണിൽ പുറത്തിറങ്ങി; ആ കാഴ്ച കണ്ട് നിൽക്കാനായില്ല; വികാരഭരിതയായി കനിഹ

Social Media

ലോക്ക് ഡൗണിൽ പുറത്തിറങ്ങി; ആ കാഴ്ച കണ്ട് നിൽക്കാനായില്ല; വികാരഭരിതയായി കനിഹ

ലോക്ക് ഡൗണിൽ പുറത്തിറങ്ങി; ആ കാഴ്ച കണ്ട് നിൽക്കാനായില്ല; വികാരഭരിതയായി കനിഹ

ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. ഈ സാഹചര്യത്തിൽ ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടി കനിഹ. വിജനമായ റോഡ് കണ്ട് സത്യത്തില്‍ കരഞ്ഞുപോയെന്ന് കനിഹ പറയുന്നു. പത്തു ദിവസമായി വീടിനകത്തു തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. അതിനു ശേഷം ഇന്നിപ്പോള്‍ ആദ്യമായി അവശ്യസാധനങ്ങള്‍ മേടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച്ചകള്‍.

ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദഹിക്കാന്‍ അല്പം പ്രയാസപ്പെടുകയാണ്. വിജനമായ റോഡില്‍ കൂടി വണ്ടിയോടിച്ചു പോയപ്പോള്‍ സത്യത്തില്‍ ഞാന്‍ കരയുകയായിരുന്നു. എന്തിനെന്നു പോലുമറിയില്ല.നമ്മള്‍ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. നമ്മുടെ കൊച്ചു കുഞ്ഞുങ്ങളടക്കം.

പുറത്തു പോയി ഇഷ്ടം പോലെ കളിച്ചിരുന്ന അവര്‍ക്ക് വീട്ടില്‍ അടച്ചു പൂട്ടിയിരിക്കേണ്ടി വരുന്നതിന്റെ ഗൗരവം ചിലപ്പോള്‍ മനസ്സിലായില്ലെന്നിരിക്കാം. നമ്മുടെ യാന്ത്രിക ജീവിതത്തിനും ഒരു ഫുള്‍സ്‌റ്റോപ്. വന്നുപെട്ടിരിക്കുന്നു.നമ്മളില്‍ പലര്‍ക്കും ഇപ്പോള്‍ വേതനം പോലുമില്ല. ഇതുവരെയായി സമ്ബാദിച്ചതു കൊണ്ട് കഴിയുകയാണ്. ഇനി ഇത് എത്ര നാള്‍ തുടരേണ്ടി വരുമെന്നും അറിയില്ല. പ്രതീക്ഷയാണ് ഇനി ആകെ ബാക്കിയുളളത്.’

actress kaniha

More in Social Media

Trending