Connect with us

എന്റെ അച്ഛനും അമ്മയും ശരിയായ ആള്‍ക്കാരല്ലെന്ന് പറഞ്ഞിട്ടുണ്ട്, മാതാപിതാക്കള്‍ വിവാഹിതരല്ലാത്തതിനാല്‍ നേരിട്ട ചോദ്യങ്ങള്‍; തുറന്ന് പറഞ്ഞ് കനി കുസൃതി

Actress

എന്റെ അച്ഛനും അമ്മയും ശരിയായ ആള്‍ക്കാരല്ലെന്ന് പറഞ്ഞിട്ടുണ്ട്, മാതാപിതാക്കള്‍ വിവാഹിതരല്ലാത്തതിനാല്‍ നേരിട്ട ചോദ്യങ്ങള്‍; തുറന്ന് പറഞ്ഞ് കനി കുസൃതി

എന്റെ അച്ഛനും അമ്മയും ശരിയായ ആള്‍ക്കാരല്ലെന്ന് പറഞ്ഞിട്ടുണ്ട്, മാതാപിതാക്കള്‍ വിവാഹിതരല്ലാത്തതിനാല്‍ നേരിട്ട ചോദ്യങ്ങള്‍; തുറന്ന് പറഞ്ഞ് കനി കുസൃതി

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കനി കുസൃതി. ആക്ടിവിസ്റ്റ് മൈത്രെയന്‍, ജയശ്രീ എന്നിവരാണ് കനിയുടെ മാതാപിതാക്കള്‍. രണ്ട് പേരെയും അച്ഛന്‍, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല. വിവാഹമുള്‍പ്പെടെയുള്ള സങ്കല്‍പ്പങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോഴിതാ മാതാപിതാക്കള്‍ വിവാഹിതരല്ലാത്തതിനാല്‍ കുട്ടിക്കാലത്ത് തനിക്ക് നേരെ വന്ന ചോദ്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി.

ആളുകളും ബന്ധുക്കളുമടക്കം തന്റെ അച്ഛനും അമ്മയും ശരിയായ ആള്‍ക്കാരല്ല എന്ന രീതിയില്‍ പലപ്പോഴും സംസാരിച്ചിട്ടുണ്ടെന്നാണ് കനി പറയുന്നത്. അവര്‍ ശരിയായിട്ടുള്ള ആള്‍ക്കാരല്ല, മകള്‍ എന്തായാലും കുഴപ്പമില്ലാതായി എന്നൊക്കെ ചിലര്‍ പറഞ്ഞു.

പതിനാല് പതിനഞ്ച് വയസ് വരെ എനിക്ക് വിഷമം ആയിരുന്നു. എനിക്കെന്റെ അച്ഛനും അമ്മയും ട്രൂത്ത്ഫുള്‍ ആയവരായാണ് തോന്നിയത്. കള്ളത്തരം തോന്നിയിട്ടില്ല. എന്റെ അച്ഛനും അമ്മയും ആയത് കൊണ്ട് പോലുമല്ല. എനിക്ക് സത്യസന്ധത വളരെ പ്രധാനമാണ്. എന്റെ അമ്മൂമ്മ എന്നെ ഒരുപാട് ഇഷ്ടപ്പെട്ട ആളാണ്. പക്ഷെ വീട്ടില്‍ മീന്‍ വറുത്തതുണ്ടെങ്കില്‍ കൂട്ടുകാരില്‍ നിന്നും ഒളിച്ച് നിര്‍ത്തി മോളേ, ഒരെണ്ണം നീയെടുത്തോ എന്ന് പറയും.

എനിക്ക് എല്ലാവര്‍ക്കും കൊടുക്കണം. പക്ഷെ അമ്മൂമ്മയ്ക്ക് എന്നോടാണ് കൂടുതല്‍ സ്‌നേഹം. അമ്മൂമ്മയും കൊടുക്കും. പക്ഷെ എന്നോട് ചോദിക്കണം. എന്തിനാണ് ചോദിക്കുന്നത്, ഉറപ്പായും എല്ലാവര്‍ക്കും കൊടുക്കുക എന്നാണ് ഞാന്‍ ആലോചിക്കുന്നത്. മൈത്രേയനും ജയശ്രീ ചേച്ചിയും അത്തരം വേര്‍തിരിവുകള്‍ കൂടെയുള്ള ആരോടും കാണിച്ചിരുന്നില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് ഫസ്റ്റ് റാങ്ക് കിട്ടി.

മൈത്രേയനും ജയശ്രീയും റാങ്കിംഗ് സിസ്റ്റമൊന്നും കാര്യമാക്കിയില്ല. അതാണ് ശരിയെന്ന് എനിക്കും ആ പ്രായത്തില്‍ മനസിലായി. ഞാനും കൂട്ടുകാരും മത്സരിച്ചിരുന്നില്ല. മൈത്രേയനും ജയശ്രീ ചേച്ചിയും അഭിപ്രായങ്ങള്‍ പറയുന്നതും തീരുമാനമങ്ങളെടുത്തതും പക്ഷപാതമില്ലാതെയാണ്. എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക ട്രീറ്റ്‌മെന്റൊന്നും ഇല്ലായിരുന്നു.

ബന്ധുക്കളോ മറ്റോ മൈത്രയേനോ ജയശ്രീ ചേച്ചിയോ ശരിയല്ലെന്ന് പറഞ്ഞാല്‍ എനിക്കവര്‍ ശരിയല്ലാത്ത കാര്യം ചെയ്യുന്നതായി തോന്നിയിട്ടില്ല. നമുക്ക് ചോദിക്കാനുള്ള സ്‌പേസ് ഉണ്ട്. നമുക്ക് ഇഷ്ടമുള്ള ആന്റിമാര്‍ ജയശ്രീ സാരിയുടുക്കുന്നത് നേരെയല്ല, കമ്മലും മാലയും എന്താണ് ഇടാത്തത് എന്നൊക്കെ പറയുമ്പോള്‍ അവരും എന്റെ അച്ഛനെയും അമ്മയെയും ഇഷ്ടപ്പെടണമെന്ന് ചിന്തിച്ച് ടീനേജ് വരെ വിഷമം വന്നിട്ടുണ്ട്.

എന്നാല്‍ ഞാന്‍ വളരുകയും വായിക്കുകയും നാടകം ചെയ്യുകയും ചെയ്തപ്പോള്‍ മനുഷ്യര്‍ പല വിധമാണെന്ന് മനസിലാക്കി.’ എന്നാണ് അഭിമുഖത്തില്‍ കനി കുസൃതി പറഞ്ഞത്.

അതേസമയം കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ പായല്‍ കപാഡിയ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

30 വര്‍ഷങ്ങള്‍ക്ക് ശേഷം കാനിലെ പാം ഡി ഓര്‍ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് പായല്‍ കപാഡിയയുടെ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്. 1994ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓര്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ചിത്രം.

Continue Reading
You may also like...

More in Actress

Trending

Recent

To Top