Connect with us

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, എങ്ങനെ അതിജീവിക്കുമെന്ന് ഓര്‍ത്തുപോകും; ഇന്ത്യയില്‍ ഫാസിസം അവസാനിക്കുമെന്ന് കനി കുസൃതി

Actress

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, എങ്ങനെ അതിജീവിക്കുമെന്ന് ഓര്‍ത്തുപോകും; ഇന്ത്യയില്‍ ഫാസിസം അവസാനിക്കുമെന്ന് കനി കുസൃതി

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, എങ്ങനെ അതിജീവിക്കുമെന്ന് ഓര്‍ത്തുപോകും; ഇന്ത്യയില്‍ ഫാസിസം അവസാനിക്കുമെന്ന് കനി കുസൃതി

പ്രേക്ഷകര്‍ക്കെറ സുപരിചിതയാണ് കനമി കുസൃതി. ഇപ്പോഴിതാ ഇന്ത്യയില്‍ ഫാസിസം അവസാനിക്കുമെന്ന് പറയുകയാണ് നടി. ഫാസിസമെന്നത് സൈക്കിളിക്കലായുള്ള പ്രോസസ് ആണെന്നും അത് ഉയര്‍ന്നുവരികയും മറുവശത്ത് അതിനൊരു ചെറുത്ത് നില്‍പ്പുണ്ടാവുമെന്നും കനി കുസൃതി പറയുന്നു.

‘ചരിത്രം മുഴുവന്‍ പരിശോധിക്കുമ്പോള്‍ ഫാസിസം എന്ന് പറയുന്നത് ഒരു സൈക്കിളിക്കലായുള്ള പ്രക്രിയയാണ്. അത് ഉയര്‍ന്നുവരും. മറുവശത്തു നിന്ന് ചെറുത്തുനില്‍പ്പുണ്ടാകും. അങ്ങനെ ആ സൈക്കിള്‍ ഇല്ലാതെയാകും. നമ്മളൊക്കെ ഈ വേവിന്റെ നടുക്കായിരിക്കാം. അതുകൊണ്ടാകാം അതിന്റെ ഒരു തീവ്രത അനുഭവിക്കേണ്ടി വരുന്നത്.

നിരപരാധികള്‍ തുടങ്ങി പലരും അതിന് ഇരയാകേണ്ടി വരും. പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, എങ്ങനെ അതിജീവിക്കുമെന്ന് ഓര്‍ത്തുപോകും.’ എന്നാണ് അഭിമുഖത്തില്‍ കനി കുസൃതി പറഞ്ഞത്.

അതേസമയം കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ പായല്‍ കപാഡിയ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

30 വര്‍ഷങ്ങള്‍ക്ക് ശേഷം കാനിലെ പാം ഡി ഓര്‍ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് പായല്‍ കപാഡിയയുടെ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്.

1994ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓര്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ചിത്രം.

മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്നും കുടിയേറിയ രണ്ട് നഴ്‌സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അസീസ് ഹനീഫ, ഹൃദു ഹാറൂണ്‍, ലവ്‌ലീന്‍ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

More in Actress

Trending

Recent

To Top