Actress
എമര്‍ജന്‍സി കണ്ടു കഴിഞ്ഞാല്‍ ആരും എന്നെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കില്ല; കങ്കണ റണാവത്ത്
എമര്‍ജന്‍സി കണ്ടു കഴിഞ്ഞാല്‍ ആരും എന്നെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കില്ല; കങ്കണ റണാവത്ത്
പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് കങ്കണ റണാവത്ത്. നടിയുടെ രാഷ്ട്രീയ പ്രസ്താവനകള്‍ എന്നും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ബിജെപിയെ പിന്തുണയ്ക്കാറുള്ള താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും വളരെക്കാലമായി ബോളിവുഡില്‍ നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി പറയുകയാണെങ്കില്‍ മത്സരിക്കുമെന്ന് കങ്കണ വ്യക്തമാക്കിയിട്ടുമുണ്ട്.
ഇപ്പോഴിതാ, ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് കങ്കണ. നടി നായികയാകുന്ന വരാനിരിക്കുന്ന ‘റസാക്കര്‍: സൈലന്റ് ജെനോസൈഡ് ഓഫ് ഹൈദരാബാദ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചിനിടെയാണ് താരത്തിന്റെ പ്രതികരണം.
‘ഞാന്‍ എമര്‍ജന്‍സി എന്നൊരു സിനിമ ചെയ്യുന്നുണ്ട്. ആ സിനിമ കണ്ടു കഴിഞ്ഞാല്‍ ആരും എന്നെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കില്ല’ എന്നായിരുന്നു ചിരിച്ചുകൊണ്ട് താരം മറുപടി പറഞ്ഞത്. അതേസമയം, കങ്കണയുടെ തന്നെ സംവിധാനത്തിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന ചിത്രമാണ് എമര്‍ജന്‍സി.
1975 മുതല്‍ 77 വരെ ഇന്ത്യയില്‍ ഉണ്ടായ എമര്‍ജന്‍സി കാലഘട്ടത്തിനെ കുറിച്ചാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്. ഇന്ദിരാ ഗാന്ധി ആയുള്ള കങ്കണയുടെ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ വര്‍ഷം നവംബര്‍ 24ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
ചിത്രത്തില്‍ ശ്രേയസ് താപ്ഡെയാണ് അടല്‍ ബിഹാരി ബാജ്പേയി ആയി വേഷമിടുന്നത്. മലയാളി താരം വിശാഖ് നായര്‍ വിശാഖ് നായര്‍ ചിത്രത്തില്‍ സഞ്ജീവ് ഗാന്ധിയായി എത്തും. അനുപം ഖേര്‍, അശോക് ഛബ്ര, മഹിമ ചൗധരി, മിലിന്ദ് സോമന്, സതീഷ് കൗശിക്, ലാറി ന്യൂയോര്‍ക്കര്‍ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
