Connect with us

സാമന്തയുടെ വരനെ വീട്ടുകാര്‍ തീരുമാനിച്ചു; വിവാഹം ഉടന്‍!

Actress

സാമന്തയുടെ വരനെ വീട്ടുകാര്‍ തീരുമാനിച്ചു; വിവാഹം ഉടന്‍!

സാമന്തയുടെ വരനെ വീട്ടുകാര്‍ തീരുമാനിച്ചു; വിവാഹം ഉടന്‍!

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേര്‍പിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂണ്‍ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികള്‍ താരം അഭിമുഖീകരിച്ചു.

സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി വിട്ടു നിന്നിരുന്ന താരം തിരിച്ചെത്തിയിരുന്നു. 2017 ഒക്ടോബറില്‍ ആയിരുന്നു നാഗചൈതന്യയുമായുള്ള വിവാഹം. എന്നാല്‍ 2021 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വേര്‍പിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വേര്‍പിരിയല്‍ അത്ര സുഖകരമായ വാര്‍ത്തയായിരുന്നില്ല അവരുടെ ആരാധകര്‍ക്ക്.

ഇപ്പോള്‍ ഇരുവരും സിംഗിളായി തുടരുകയാണ്. ഇപ്പോഴിതാ ആരാധകര്‍ കേള്‍ക്കാന്‍ കാത്തിരുന്ന ചില വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത്. നടിയെ കൊണ്ട് രണ്ടാമതും വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തുന്നതായി പറയപ്പെടുന്നു. ഔദ്യോഗികമായ സ്ഥീരികരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും നടിയുടെ വിവാഹക്കഥകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

നടിയുടെ അടുത്ത ബന്ധുക്കളിലൊരാളെ തന്നെ സാമന്തയ്ക്ക് വരനായി വീട്ടുകാര്‍ തീരുമാനിച്ചുവെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഈ വിവരം എത്രത്തോളം ശരിയാണെന്ന് വ്യക്തമല്ല. എന്നിരുന്നാലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമന്ത രണ്ടാമതും വിവാഹിതയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരികയും നടി വരനെ വീട്ടില്‍ വച്ച് കണ്ടുവെന്നും വൈകാതെ വിവാഹം നടന്നേക്കുമെന്ന തരത്തില്‍ സൂചനകളും പ്രചരിച്ചു.

ഇതിനിടയില്‍ സാമന്ത ഒരു നടനുമായി ഇഷ്ടത്തിലാണെന്ന കഥകള്‍ കൂടി പ്രചരിക്കുന്നുണ്ട്. പ്രശസ്ത നടനുമായി സാമന്ത പ്രണയത്തിലാണെന്നും അദ്ദേഹത്തെയാണ് രണ്ടാമത് വിവാഹം കഴിക്കാനായി ഒരുങ്ങുന്നതെന്നുമാണ് മറ്റ് ചില വിവരങ്ങള്‍. എന്നാല്‍ അതും കിംവദന്തികള്‍ മാത്രമാണെന്നാണ് കരുതപ്പെടുന്നത്. എന്തായാലും നടിയോ അവരുടെ കുടുംബമോ ഈ വാര്‍ത്തകളില്‍ വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ആരാധകര്‍.

മുന്‍പ് തന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ക്കെല്ലാം സാമന്ത തന്നെയാണ് വിശദീകരണം നല്‍കിയിരുന്നത്. അതുപോലൊരു മറുപടി വിവാഹക്കാര്യത്തിലും ഉടനെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അങ്ങനൊരു ആലോചന വന്നാല്‍ സാമന്ത വീണ്ടും വിവാഹം കഴിക്കണമെന്ന് തന്നെയാണ് നടിയെ ഇഷ്ടപ്പെടുന്നവരും പറയുന്നത്. ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകളെ പറ്റി നടി തുറന്ന് പറഞ്ഞതിന് ശേഷമാണ് സാമന്തയുടെ ജീവിതത്തില്‍ മറ്റൊരാളുണ്ടായിരുന്നെങ്കില്‍ നല്ലതാണെന്നുള്ള കമന്റുകള്‍ വന്ന് തുടങ്ങിയത്. അതിന് മുന്‍പ് നാഗ ചൈതന്യയുമായി പിരിയാനുള്ള കാരണം നടിയാണെന്ന ആരോപണങ്ങളായിരുന്നു.

അടുത്തിടെ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായി താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീവിതത്തില്‍ പഠിച്ച വലിയൊരു പാഠവും ഇപ്പോള്‍ ആലോചിച്ച് ചിരിക്കുന്ന പിഴവും എന്തെന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ഏറ്റവും വലിയ തെറ്റ് എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കാന്‍ പറ്റാഞ്ഞതാണ്. അവ ആ സമയത്ത് എനിക്കുള്ള പങ്കാളിയാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു.

ഏറ്റവും മോശം സാഹചര്യത്തിലും വിലയേറിയ പാഠം പഠിക്കാനാണ്ടുണ്ടെന്നാണ് താന്‍ മനസിലാക്കിയതെന്നും സമാന്ത വ്യക്തമാക്കി. ‘ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട തെറ്റ് ആ കാലഘട്ടത്തില്‍ എനിക്കുണ്ടായിരുന്ന പങ്കാളി നിരന്തരം സ്വാധീനിച്ചതിനാല്‍, എന്റെ സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കാന്‍ പരാജയപ്പെട്ടു. മറുവശത്ത്, ഏറ്റവും ദുഷ്‌കരമായ സമയങ്ങളില്‍ പോലും വിലപ്പെട്ട ഒരു പാഠം പഠിക്കാനുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍ എന്റെ വ്യക്തിപരമായ വളര്‍ച്ചയുടെ നിമിഷം സംഭവിച്ചു.’ എന്നാണ് സാമന്ത കുറിച്ചത്. നാഗചൈതന്യയെ കുറിച്ചാണോ ഈ പറഞ്ഞതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

വിവാഹ മോചനത്തിന് പിന്നിലെ കാരണങ്ങള്‍ സാമന്തയും നാഗചൈതന്യയും പുറത്തു പറഞ്ഞിട്ടില്ലായിരുന്നു. 2021 വേര്‍പിരിയല്‍ പ്രഖ്യാപിച്ചെങ്കിലും 2022ലാണ് വിവാഹമോചനം നടന്നത്. വേര്‍പിരിയലിനുശേഷം താനും സാമന്തയും മാറിപ്പോയെന്ന് നാഗചൈതന്യ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിന്റെ ആ ഘട്ടത്തോട് തനിക്ക് അതിയായ ബഹുമാനമുണ്ട് എന്നും സാമന്ത സന്തോഷത്തിനും അര്‍ഹയാണ് എന്നും നാഗചൈതന്യ പറഞ്ഞിരുന്നു.

More in Actress

Trending