Actress
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം സാമന്ത തിരിച്ചെത്തുന്നു; പക്ഷേ സിനിമയിലൂടെയല്ല!
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം സാമന്ത തിരിച്ചെത്തുന്നു; പക്ഷേ സിനിമയിലൂടെയല്ല!
ഇടവേളയ്ക്ക് ശേഷം താന്‍ തൊഴില്‍രംഗത്തേയ്ക്ക് മടങ്ങിവരുന്നുവെന്ന് പ്രഖ്യാപിച്ച് നടി സാമന്ത റൂത്ത്പ്രഭു. ‘സിറ്റഡല്‍’ എന്ന വെബ് സിരീസിന് ശേഷം ഏഴ് മാസം ആരോഗ്യപരമായ കാരണങ്ങള്‍ മൂലം താരം ഇടവേള എടുത്തിരുന്നു. അതിന് ശേഷമാണ് ഈ തിരിച്ചുവരവ്. സിനിമയിലൂടെയല്ല, പോഡ്കാസ്റ്റിലൂടെയാണ് നടിയുടെ തിരിച്ചുവരവ്.
തന്റെ സുഹൃത്തിനൊപ്പം ഹെല്‍ത്ത് പോഡ്കാസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന് സാമന്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. താന്‍ ഇത് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നുവെന്നും എന്നാല്‍ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും താരം പറഞ്ഞു. അടുത്ത ആഴ്ച പോഡ്കാസ്റ്റ് പുറത്തിറങ്ങുമെന്നും എല്ലാവര്‍ക്കുമത് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.
പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണെന്ന് സാമന്ത നേരത്തെ അറിയിച്ചിരുന്നു. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും.
തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമായാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. 2022 അവസാനത്തോടെയാണ് നടി രോഗവിവരം വെളിപ്പെടുത്തുന്നത്. രോഗനാളുകളില്‍ താനനുഭവിച്ച ബുദ്ധിമുട്ടുകളേക്കുറിച്ച് താരം ഈയടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും ഒരു വര്‍ഷമായിരുന്നു ഇക്കഴിഞ്ഞത് എന്ന് താരം പറഞ്ഞു. അതേസമയം, വിജയ് ദേവരകൊണ്ട നായകനാവുന്ന ‘ഖുശി’യാണ് സാമന്തയുടേതായി ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഇടവേള എടുത്ത സമയത്ത് ചില നിര്‍മാതാക്കള്‍ക്ക് നടി അഡ്വാന്‍സ് തിരികെ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.