Connect with us

തുനിഷയുടെ മരണം ആത്മ ഹത്യ അല്ല, കൊലപാതകം ആണ്; തുനിഷയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി കങ്കണ റണാവത്ത്

News

തുനിഷയുടെ മരണം ആത്മ ഹത്യ അല്ല, കൊലപാതകം ആണ്; തുനിഷയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി കങ്കണ റണാവത്ത്

തുനിഷയുടെ മരണം ആത്മ ഹത്യ അല്ല, കൊലപാതകം ആണ്; തുനിഷയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി കങ്കണ റണാവത്ത്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സീരിയല്‍ നടി തുനിഷ ശര്‍മയുടെ മരണവാര്‍ത്ത പുറത്തുവന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലെ ബാത്ത്‌റൂമില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു തുനിഷയെ കണ്ടെത്തുന്നത്. പിന്നാലെ ഈ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണാ റണാവത്ത്.

‘മറുഭാഗത്തുള്ളയാള്‍ക്ക് അവളുടെ പ്രണയവും ദൗര്‍ബല്യവും ചൂഷണത്തിനുള്ള എളുപ്പമുള്ള ലക്ഷ്യം മാത്രമായിരുന്നു. അവളെ ശാരീരികമായും വൈകാരികമായും ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും മാത്രം ലക്ഷ്യമായിക്കണ്ട മറ്റേയാളെപ്പോലെ ആയിരുന്നില്ല അവളുടെ യാഥാര്‍ത്ഥ്യം. മെന്നും കങ്കണ പറയുന്നു. ജീവിതം അവസാനിപ്പിക്കാന്‍ അവള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, ദയവായി അവള്‍ ഒറ്റയ്ക്ക് അങ്ങനെ ചെയ്തില്ലെന്ന് അറിയുക. ഇതൊരു കൊലപാതകമാണ്.’ എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

തുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് സഹതാരവും മുന്‍കാമുകനുമായ ഷീസാന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തുനിഷയുടെ മരണാന്തര ചടങ്ങുകള്‍ നടന്നത്. ഷീസാനും തുനിഷയും പ്രണയത്തിലായിരുന്നുവെന്ന് ഇരുകുടുംബങ്ങള്‍ക്കും അറിയാമായിരുന്നു.

തുനിഷയുടെ മരണത്തിന് രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് ഷീസാന്‍ പ്രണയം അവസാനിപ്പിച്ചു. തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് തുനിഷ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. തുടര്‍ന്നാണ് ഷീസാനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുനിഷ ശര്‍മയുമായുള്ള പ്രണയം അവസാനിപ്പിച്ചതിന് പിന്നില്‍ മതവും പ്രായവുമാണെന്ന് ഷീസാന്‍ ഖാന്‍ പോലീസിനോട് പറഞ്ഞത്.

വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ് തുനിഷയും ഷീസാനും. ഇരുപതുകാരിയായിരുന്ന തുനിഷയേക്കാള്‍ എട്ട് വയസ്സ് പ്രായക്കൂടുതലുണ്ട് ഷീസാന്. രണ്ടാഴ്ച മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് നടി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. ടെലിവിഷന്‍ സീരിയല്‍ ചിത്രീകരണത്തിനിടെ തുനിഷയും ഷീസാനും വഴക്കുണ്ടായിരുന്നുവെന്നും പിന്നാലെ ശുചിമുറിയിലേയ്ക്ക് പോയ നടി അവിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നുമാണ് വിവരം.

More in News

Trending