Actress
രണ്ട് സീനും ഒരു പാട്ടും മാത്രമാണ് നായികമാർക്ക് ഉണ്ടാവുക, എനിക്ക് അത് ചെയ്യാൻ പറ്റില്ല; ഖാൻമാരുടെ സിനിമകൾ വേണ്ടെന്ന് വെയ്ക്കാനുള്ള കാരണത്തെ കുറിച്ച് കങ്കണ റണാവത്ത്
രണ്ട് സീനും ഒരു പാട്ടും മാത്രമാണ് നായികമാർക്ക് ഉണ്ടാവുക, എനിക്ക് അത് ചെയ്യാൻ പറ്റില്ല; ഖാൻമാരുടെ സിനിമകൾ വേണ്ടെന്ന് വെയ്ക്കാനുള്ള കാരണത്തെ കുറിച്ച് കങ്കണ റണാവത്ത്
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. തന്റേതായ അഭിപ്രായങ്ങൾ എവിടെയും തുറന്ന് പറയാറുള്ള കങ്കണ പല വിമർശനങ്ങൾക്കും പാത്രമായിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ബോളിവുഡിലെ സൂപ്പർതാരങ്ങളുടെ സിനിമകളിൽ വേഷമിട്ടിട്ടില്ല.
ഇപ്പോഴിതാ അതിനുള്ള കാരണം എന്താണെന്ന് പറയുകയാണ് നടി. ഖാൻമാരുടെ സിനിമയിൽ അഭിനയിക്കേണ്ട എന്നത് താൻ മനപ്പൂർവം എടുത്ത തീരുമാനമാണ് എന്നാണ് താരം പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ;
ഖാൻമാരുടെ സിനിമകൾ ഞാൻ വേണ്ടെന്നു വച്ചിട്ടുണ്ട്. എല്ലാ ഖാൻമാരും എന്നോട് നല്ല രീതിയിൽ തന്നെയാണ് പെരുമാറിയിട്ടുള്ളത്. അവർ ഇതിവരെയും എന്നോട് മോശമായി പെരുമാറിയിട്ടില്ല. ഒരുപാട് പേർ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. എന്നാൽ അതിൽ ഖാൻമാർ ഇല്ലെന്ന് ഉറപ്പിച്ച് പറയാനാകും.
അവരുടെ സിനിമകൾക്ക് നോ പറയാൻ കാരണം ഇതൊന്നുമല്ല, അവരുടെ സിനിമകളെല്ലാം ഒരേ പോലെയായതിനാലാണ് ആണ് ഞാൻ നോ പറഞ്ഞത്. രണ്ട് സീനും ഒരു പാട്ടും മാത്രമാണ് നായികമാർക്ക് ഉണ്ടാവുക. എനിക്ക് അത് ചെയ്യാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ രൺബീർ കപൂറിന്റേയും അക്ഷയ് കുമാറിന്റേയും സിനിമകൾ വേണ്ടെന്ന് വച്ചിട്ടുണ്ട്. ഞാൻ സ്ത്രീകൾക്ക് മാതൃകയാവണം എന്നാണ് ആഗ്രഹിക്കുന്നത്.
എനിക്ക് ശേഷം വരുന്ന സ്ത്രീകൾക്ക് എനിക്ക് പറ്റുന്ന മികച്ച കാര്യം ചെയ്യണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. ഒരു ഖാൻമാരും നിങ്ങളെ വിജയികളാക്കില്ല. ഒരു കുമാറും ഒരു കപൂറും നിങ്ങളെ വിജയിപ്പിക്കില്ല. നായകന്മാർ മാത്രം വിജയിപ്പിക്കുന്ന നായികയാവാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. നിങ്ങൾക്ക് സ്വന്തമായി വിജയിക്കാനാകും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ് എന്നുമാണ് കങ്കണ പറഞ്ഞത്.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബോളിവുഡിലെ മൂന്ന് ഖാൻമാർക്കൊപ്പവും സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് താരം പറഞ്ഞിരുന്നു. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർക്കൊപ്പം സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അവരിലെ കഴിവിനെ തുറന്നുകാണിക്കാൻ ആണ് ശ്രമിക്കുന്നത്. അവർ നല്ല കഴിവുള്ളവരാണ്.
ബോളിവുഡ് ഇൻഡസ്ട്രിയിലേയ്ക്ക് അവർ ധാരാളം വരുമാനം കൊണ്ടുവരുന്നുണ്ട്. അതിന് നാം നന്ദിയുള്ളവരായിരുന്നേ മതിയാകൂവെന്നാണ് കങ്കണ പറഞ്ഞത്. കങ്കണയുടെ പുതിയ ചിത്രമായ എമർജൻസിയുടം ഓഡിയോ ലോഞ്ചിനിടെയാണ് കങ്കണ ഇതേ കുറിച്ച് പറഞ്ഞത്. മുമ്പ് ഖാൻമാരെ കങ്കണ വിമർശിച്ചിരുന്നതും ഏറെ വാർത്തയായിരുന്നു.
