News
എച്ച്. വിനോദിന്റെ അടുത്ത ചിത്രത്തില്‍ നായകനായി ഉലക നായകന്
എച്ച്. വിനോദിന്റെ അടുത്ത ചിത്രത്തില്‍ നായകനായി ഉലക നായകന്
നടന് അജിത്തിനൊപ്പം തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ ചെയ്ത സംവിധായകന് എച്ച്. വിനോദിന്റെ അടുത്ത സിനിമ കമല്‍ ഹാസനൊപ്പമെന്ന് റിപ്പോര്‍ട്ടുകള്‍. ‘നേര്‍ക്കൊണ്ട പാര്‍വെ’, ‘വലിമൈ’, ‘തുനിവ്’ എന്നീ ചിത്രങ്ങളാണ് അജിത്തുമായി എച്ച്. വിനോദ് ചെയ്തത്.
കമല്‍ ഹാസന്എച്ച്. വിനോദ് കൂട്ടുകെട്ടിലൊരുങ്ങുന്നത് ചെറിയൊരു ചിത്രമാണെന്നാണ് വിവരങ്ങള്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുകഴിഞ്ഞു. ‘സതുരംഗ വേട്ടൈ’, ‘തീരന്‍ അധികാരം ഒന്ന്’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് എച്ച്. വിനോദ്.
അതേസമയം, ചിത്രത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വിന്റെ തിരക്കുകളിലാണ് കമല്‍ ഹാസനിപ്പോള്‍. ഏപ്രില്‍ മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് വിവരങ്ങള്‍. കമല്‍ നാകയനാകുന്ന മണിരത്നം ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങളുണ്ട്.
