Connect with us

അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്രോഫ് സെറ്റില്‍ പുള്ളിപ്പുലി ആക്രമണം; മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്

News

അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്രോഫ് സെറ്റില്‍ പുള്ളിപ്പുലി ആക്രമണം; മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്

അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്രോഫ് സെറ്റില്‍ പുള്ളിപ്പുലി ആക്രമണം; മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്

അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്രോഫ് ചിത്രത്തിന്റെ സെറ്റില്‍ പുള്ളിപ്പുലി ആക്രമണം. ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന സിനിമയുടെ സെറ്റിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്കേറ്റു. ശ്രാവണ്‍ വിശ്വകുമാറിനാണ് (27) പരിക്കേറ്റത്.

ലൊക്കേഷനില്‍ നിന്നും അടുത്തുള്ള റോഡിലൂടെ ബൈക്കില്‍ പോകുമ്പോള്‍ ഒരു പന്നി റോഡ് മുറിച്ചു കടക്കുന്നതായി കണ്ടു എന്നും പെട്ടെന്ന് അവിടെ നിന്നും പോകാന്‍ സ്പീഡ് കൂട്ടിയപ്പോഴാണ് പന്നിയുടെ പിറകെ പുള്ളിപ്പുലി പാഞ്ഞു വരുന്നത് കണ്ടത് എന്നുമാണ് ശ്രാവണ്‍ പറയുന്നത്.

ബൈക്കുമായി കൂട്ടിയിടിച്ച് നിലത്ത് വീണ് ബോധം പോകുമ്പോള്‍ പുലി സമീപത്ത് കൂടി നടക്കുന്നത് കണ്ടു എന്നും ഇയാള്‍ പറഞ്ഞു. നാട്ടുകാരാണ് ശ്രാവണിനെ ആശുപത്രിയില്‍ എത്തിച്ചത്. ശ്രാവണിന്റെ ചികിത്സാ ചിലവുകള്‍ നിര്‍മ്മാണ കമ്പനി ഏറ്റെടുത്തു.

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ചിത്രത്തില്‍ അക്ഷയ്ക്കും ടൈഗര്‍ ഷ്രോഫിനുമൊപ്പം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. സിനിമാ സെറ്റുകളിലെ വന്യജീവി ആക്രമണം തടയുന്നതിനുള്ള നടപടികള്‍ മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സൈന്‍ വര്‍ക്കേഴ്‌സ് പ്രസിഡന്റ് ശ്യാംലാല്‍ ഗുപ്ത രംഗത്തെത്തിയിട്ടുണ്ട്.

More in News

Trending

Malayalam