News
ബിഗ്ബോസ് സീസണ് 6 ന് വേണ്ടി തയ്യാറാകുന്ന കമല്ഹസന്; വീഡിയോ കാണാം
ബിഗ്ബോസ് സീസണ് 6 ന് വേണ്ടി തയ്യാറാകുന്ന കമല്ഹസന്; വീഡിയോ കാണാം
റിയാലിറ്റി ഷോകളില്‍ ഇന്ന് രാജ്യത്തൊട്ടാകെയുള്ള കണക്കെടുത്താല്‍ മുന്‍നിരയില്‍ നില്ക്കുന്ന ഷോയാണ് ബിഗ് ബോസ്. തുടക്ക കാലത്ത് ഹിന്ദിയില്‍ മാത്രം തുടങ്ങിയ ഷോ ഇന്ന് മലയാളമുള്‍പ്പെടെയുള്ള മിക്ക തെന്നിന്ത്യന്‍ ഭാഷകളിലുമുണ്ട്. എല്ലാ ഭാഷയിലുള്ള ബിഗ് ബോസിനും ആരാധകര്‍ ഏറെയാണ്. ബിഗ് ബോസിന്റെ ആദ്യ സീസണ് മിക്ക ഭാഷകളിലും വലിയ വിവാദവും ചര്‍ച്ചയുമാവാറുണ്ട്.
ഇന്നു മുതല്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ എത്തികയാണ് തമിഴ് ബിഗ്ബോസ് സീസണ് 6. ബിഗ് ബോസ് തമിഴ് തുടക്കത്തില്‍ പുറത്തുവിട്ട പ്രൊമോ ഏറെ ശ്രദ്ധേയമായിരുന്നു. ബിഗ് ബോസ് വീടിനെ ഒരു കാടിനോട് ഉപമിച്ചാണ് കമല്ഹാസന് എത്തിയത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് തയ്യാറാണ്, വീരന്മാരും തയ്യാറായിക്കഴിഞ്ഞു, വേട്ടയ്ക്ക് നിങ്ങള്‍ തയ്യാറാണോ എന്ന ചോദ്യവുമായാണ് അദ്ദേഹം എത്തിയത്.
ഇപ്പോഴിതാ ഷോ എത്തുന്നതിന് മുന്നോടിയായി തയ്യാറാകുന്ന കമല്‍ ഹസന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വമ്പന്‍ ലുക്കില്‍ പലരീതിയില്‍ പോസ് ചെയ്യുന്ന കമല്‍ ഹസനെയാണ് വീഡിയോയില്‍ കാണുന്നത്. വളരെപ്പെട്ടെന്ന് തന്നെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
ബിഗ് ബോസ് തമിഴിന്റെ കഴിഞ്ഞ അഞ്ച് സീസണുകളും ഏറെ ആകാംക്ഷ നിറഞ്ഞാണ് മുന്നോട്ടുപോയത്. ഓരോ സീസണും പിന്നിടുമ്പോള്‍ പ്രേക്ഷകരിലേയ്ക്ക് കൂടുതല്‍ ആകാംക്ഷ നിറച്ചാണ് ബിഗ് ബോസ് വീണ്ടും എത്തുന്നത്. ഒക്ടോബര്‍ ഒന്‍പത് ഞായറാഴ്ച ആറ് മണിയ്ക്ക് വിജയ് ടെലിവിഷനിലൂടെയാണ് ബിഗ് ബോസ് തമിഴ് ആറാം സീസണ് ലോഞ്ച് ചെയ്യുക. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും ഷോ സ്ട്രീം ചെയ്യും.
കമല്‍ഹാസന്റെ വരവോടെ പുതിയ സ്ട്രാറ്റജികള്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകരും. വളരെ ഗൗരവം നിറഞ്ഞ മുഖത്തോടെ താരം പ്രേക്ഷകര്‍ക്ക് മത്സരത്തെക്കുറിച്ചുള്ള സൂചനകളും നല്‍കുകയാണ്. എന്നാല്‍ ഇത്തവണ എത്ര മത്സരാര്‍ത്ഥികളാണ് വീട്ടില്‍ എത്തുന്നതെന്നോ ആരെല്ലാമാണ് ആളുകളെന്നോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം, ഇന്ത്യന്‍ 2ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കമല്‍ ആരാധകര്‍. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്ഹാസന് നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമാണ് ഇത്. കുറേക്കാലമായി പല കാരണങ്ങളാല്‍ മുടങ്ങിയിരുന്നു ചിത്രത്തിന്റെ ചിത്രീകരണ ജോലികള്‍. തടസ്സങ്ങളെല്ലാം നീക്കി ‘ഇന്ത്യന്‍ 2’വിന്റെ ചിത്രീകരണം പുനരാരംഭിക്കുകയും അടുത്തിടെ കമല്ഹാസന് ജോയിന്‍ ചെയ്യുകയും ചെയ്!തത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ‘ഇന്ത്യന്‍ 2’വില്‍ ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.
https://www.instagram.com/reel/CjdFu8oJMdz/?utm_source=ig_web_copy_link
