Connect with us

പുതിയ സിനിമകള്‍ക്ക് കരാര്‍ ഒപ്പിടുന്നില്ല; നയന്‍താര അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

News

പുതിയ സിനിമകള്‍ക്ക് കരാര്‍ ഒപ്പിടുന്നില്ല; നയന്‍താര അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

പുതിയ സിനിമകള്‍ക്ക് കരാര്‍ ഒപ്പിടുന്നില്ല; നയന്‍താര അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് ഏഴ് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ജൂണ്‍ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

വിവാഹ ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് നയന്‍താര വിവാഹം കഴിച്ചത്. സംവിധായകന്‍ വിഘ്‌നേശ് ശിവനെയാണ് നടി ജീവിത പങ്കാളി ആക്കിയത്. ഏറെ നാള്‍ നീണ്ട പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. നയന്‍താര അഭിനയിച്ച നാനും റൗഡി താന്‍ എന്ന സിനിമയുടെ സംവിധായകന്‍ ആയിരുന്നു ഇദ്ദേഹം. നയന്‍താരയെ സംബന്ധിച്ച് കരിയറില്‍ വലിയ ബ്രേക്ക് സമ്മാനിച്ച സിനിമ ആയിരുന്നു ഇത്.

മഹാബലിപുരത്ത് വെച്ച് ആഘോഷ പൂര്‍ണമായാണ് നയന്‍താരവിഘനേശ് ശിവന്‍ വിവാഹം നടന്നത്. ഇപ്പോഴിതാ നയന്‍താരയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്തു വരുന്നത്. വിവാഹ ശേഷം സിനിമകളിലുടെ തിരക്കുകളിലേക്ക് നീങ്ങിയ നയന്‍സ് ഇനി ഒരു ഇടവേള എടുക്കാന്‍ പോവുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അമ്മയാവാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് നടിയുടെ തീരുമാനമെന്നും പുതിയ സിനിമകള്‍ക്കൊന്നും നടി ഒപ്പു വെച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എന്നാല്‍ ഇത് സംബന്ധിച്ച് രണ്ട് പേരും ഔദ്യോഗിക അറിയിപ്പുകളൊന്നും നടത്തിയിട്ടില്ല. നേരത്തെ വാടക ഗര്‍ഭപാത്രത്തിലൂടെ നയനും വിഘ്‌നേശും കുഞ്ഞിനെ സ്വീകരിക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴും താരദമ്പതികള്‍ പ്രതികരിച്ചിട്ടില്ല. നയന്‍സ്‌വിക്കി താരവിവാഹം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. കല്യാണ വീഡിയോയുടെ ടീസര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്ത് വിട്ടിരുന്നു. 25 കോടി രൂപക്കാണ് സംപ്രേക്ഷണ അവകാശം നെറ്റ്ഫ്‌ലിക്‌സ് നേടിയിരിക്കുന്നത്. വിവാഹത്തിന് പിന്നാലെ രജനീകാന്തും ഷാരൂഖ് ഖാനും അടക്കമുള്ള പല പ്രമുഖ താരങ്ങളും പങ്കെടുത്ത വിവാഹവേദിയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്‌നേഷ് പുറത്തുവിട്ടിരുന്നു.

ഇത് നെറ്റ്ഫ്‌ലിക്‌സുമായി ഏര്‍പ്പെട്ട കരാറിന്റെ ലംഘനമാണെന്നും ആയതിനാല്‍ അവര്‍ ഇതില്‍ നിന്ന് പിന്മാറിയെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിവാഹ വീഡിയോ തങ്ങള്‍ തന്നെ സ്ട്രീം ചെയ്യുമെന്നും അറിയിച്ച് നെറ്റ്ഫ്‌ലിക്‌സും രംഗത്തെത്തുകയായിരുന്നു.

നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍ എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുക. നയന്‍താര വിഘ്‌നേഷ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്ററി. വിഘ്‌നേഷിന്റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വസുദേവ് മേനോന്‍ ആണ്.

ബോളിവുഡിലേയും കോളിവുഡിലേയും നടീനടന്മാര്‍ ഒഴുകിയെത്തിയിരുന്നു. സൂപ്പര്‍താരങ്ങളെ കൊണ്ടു നിറഞ്ഞു. പക്ഷേ മലയാളത്തിലെ സൂപ്പര്‍താരങ്ങളൊന്നും വിവാഹത്തിന് എത്തിയില്ല. മലയാളിയാണ് നയന്‍താര. അതുകൊണ്ടാണ് മലയാളി താരങ്ങളുടെ അസാന്നിധ്യം ചര്‍ച്ചയായതും. നയന്‍താരവിഘ്‌നേശ് ശിവന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപ് മാത്രമാണ് കൊച്ചിയില്‍ നിന്ന് എത്തിയത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍.

ഷാരൂഖ് ഖാന്‍, രജനികാന്ത് അടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ എത്തിയിരുന്നു. മലയാളത്തില്‍ നയന്‍താരയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ദിലീപ്. സൂപ്പര്‍ഹിറ്റ് ചിത്രമായ ബോഡി ഗാര്‍ഡില്‍ ഇവര്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയില്‍ അതിഥിവേഷത്തിലും നയന്‍താര എത്തുകയുണ്ടായി. ദിലീപുമായി അടുത്ത വ്യക്തിബന്ധം നയന്‍താരയ്ക്കുണ്ട്.

37 കാരിയായ നയന്‍താര നിലവില്‍ സിനിമകളുടെ തിരക്കിലാണ്. ഷാരൂഖ് ഖാനൊപ്പം എത്തുന്ന ജവാന്‍, മലയാളത്തില്‍ പൃഥിരാജിനൊപ്പം എത്തുന്ന ഗോള്‍ഡ് എന്നീ സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. തെലുങ്കില്‍ റിലീസ് ചെയ്ത ഗോഡ്ഫാദര്‍ ആണ് നയന്‍താരയുടെ ഏറ്റവും പുതിയ സിനിമ. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണിത്. ലൂസിഫറില്‍ മഞ്ജു വാര്യര്‍ ചെയ്ത വേഷമാണ് തെലുങ്കില്‍ നയന്‍താര ചെയ്യുന്നത്. വന്‍ ഹിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് സിനിമ.

More in News

Trending

Recent

To Top