Connect with us

40 വര്‍ഷമായി നായകനായി നില്‍ക്കുന്നു; പ്രേം നസീറിന്റെ റെക്കോര്‍ഡ് മറികടക്കും; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന്‍

Actor

40 വര്‍ഷമായി നായകനായി നില്‍ക്കുന്നു; പ്രേം നസീറിന്റെ റെക്കോര്‍ഡ് മറികടക്കും; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന്‍

40 വര്‍ഷമായി നായകനായി നില്‍ക്കുന്നു; പ്രേം നസീറിന്റെ റെക്കോര്‍ഡ് മറികടക്കും; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന്‍

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി നിരവധിപേരാണ് രംഗത്തെത്തിയത്. മോഹന്‍ലാല്‍ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ റെക്കോര്‍ഡ് മറികടക്കുമെന്ന് കമല്‍ ഹാസന്‍.

64ാം ജന്മദിനത്തില്‍ മോഹന്‍ലാലിന് ആശംസകളുമായി എത്തിയ കമല്‍ ഹാസന്റെ പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ താരത്തിന് കഴിയുമെന്നാണ് കമല്‍ ആശംസയില്‍ കുറിച്ചിരിക്കുന്നത്.

‘വളരെ വിമര്‍ശനാത്മകവും വിവേചനപരവുമായ പ്രേക്ഷകര്‍ക്കിടയില്‍ 40 വര്‍ഷമായി നായകനായി നില്‍ക്കുക. 400 സിനിമകള്‍.. ചിലര്‍ അവിശ്വാസത്തോടെ വിളിച്ചുപറഞ്ഞേക്കാം. നേരെമറിച്ച്, പ്രേം നസീറിന്റെ 500 സിനിമകളുടെ റെക്കോര്‍ഡ് അദ്ദേഹം മറികടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’

‘അദ്ദേഹത്തിന്റെ ജന്മദിനത്തില്‍, അത് അദ്ദേഹത്തിന് എന്റെ ആശംസകളാണ്. മിസ്റ്റര്‍ മോഹന്‍ലാല്‍, ഇനിയും നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു’ എന്നാണ് കമല്‍ ഹാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കണ്ണുകളില്‍പോലും അഭിനയം നിറഞ്ഞൊഴുകുന്ന നടന്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ മലയാളി പ്രേക്ഷകരുടെ മുന്നിലേക്കെത്തിയ ഈ നടനവിസ്മയം കഥാപാത്രങ്ങളുടെ സൂക്ഷ്മസവിശേഷതകള്‍പോലും ഉള്ളിലേക്ക് ആവാഹിച്ചാണ് അഭിനയിക്കാറുള്ളത്.

അതുതന്നെയാവാം എത്രകാലം കഴിഞ്ഞാലും മോഹന്‍ലാല്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഒരിക്കലും മറന്ന് പോകാത്തവിധം പ്രേക്ഷകരോടടുത്ത് നില്‍ക്കാനുള്ള കാരണവും. നിരവധി സൂപ്പര്‍ ഹിറ്റുകളുടെയും ബോക്‌സ് ഓഫീസ് ഹിറ്റുകളുടെയും അവകാശിയായ നടന വിസ്മയത്തെ ആശംസകള്‍ കൊണ്ട് പൊതിയുകയാണ് സിനിമാ ലോകം.

More in Actor

Trending

Recent

To Top