Tamil
ഇന്ത്യന്‍ 2 വിലും 3 യിലുമായി കമല്‍ ഹാസന്‍ എത്തുന്നത് 12 ഗെറ്റപ്പുകളില്‍! ഉലകനായകന്‍റെ മാജിക്കുകള്‍ വീണ്ടും…
ഇന്ത്യന്‍ 2 വിലും 3 യിലുമായി കമല്‍ ഹാസന്‍ എത്തുന്നത് 12 ഗെറ്റപ്പുകളില്‍! ഉലകനായകന്‍റെ മാജിക്കുകള്‍ വീണ്ടും…
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് ഇന്ത്യൻ 2. ശങ്കറിന്‍റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റുകള്‍ക്കായും പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ പുറത്തെത്തുന്ന വിവരമനുസരിച്ച് ഇന്ത്യന്റെ തുടർഭാഗങ്ങളിലായി കമൽഹാസൻ 12 ഗെറ്റപ്പുകളിലെത്തും. ഇതിൽ ഏഴ് ഗെറ്റപ്പുകൾ ഇന്ത്യൻ 2 ലും അഞ്ച് ഗെറ്റപ്പുകൾ ഇന്ത്യൻ 3 ലുമായിരിക്കും ഉണ്ടാവുക.
ജൂലൈ 12 നാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. ഈ വർഷം അവസാനം ഇന്ത്യൻ 3 യും എത്തുമെന്നാണ് സൂചന. ഇന്ത്യന്‍ 2 വിന്‍റെ റിലീസ് വിവധ കാരണങ്ങളാല്‍ നീണ്ട് നീണ്ട് പോകുകയായിരുന്നു. ആരാധകരടക്കം ഇക്കാര്യത്തില്‍ നിരവധി പേരാണ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നത്.
2020 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച ശേഷം പലവിധ കാരണങ്ങളാല്‍ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്തിവേക്കേണ്ടി വന്നിരുന്നു. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി ബാധിച്ചിരുന്നു.
നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തതോടെ കമലിന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേനാപതിയുടെ തിരിച്ചുവരവ് സാധ്യമാവുകയായിരുന്നു. കാജല്‍ അഗര്‍വാളാണ് നായിക.
ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. 1996-ല്‍ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ഇന്ത്യൻ’.
ഈ ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്.
