Connect with us

മലയാളത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു നടൻ നെടുമുടി വേണു ആണ്, എന്റെ പേരിനു താഴെ മെയ്ഡ് ഇൻ കേരള എന്ന് പറയുന്നതിൽ തെറ്റില്ല; കമൽ ഹാസൻ

Actor

മലയാളത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു നടൻ നെടുമുടി വേണു ആണ്, എന്റെ പേരിനു താഴെ മെയ്ഡ് ഇൻ കേരള എന്ന് പറയുന്നതിൽ തെറ്റില്ല; കമൽ ഹാസൻ

മലയാളത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു നടൻ നെടുമുടി വേണു ആണ്, എന്റെ പേരിനു താഴെ മെയ്ഡ് ഇൻ കേരള എന്ന് പറയുന്നതിൽ തെറ്റില്ല; കമൽ ഹാസൻ

തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ചിത്രത്തിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്തരിച്ച നടൻ നെടുമുടി വേണുവിനെ കൊണ്ട് വരുന്നുവെന്നുള്ള വാർത്ത മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോഴിതാ മലയാള സിനിമയിൽ തന്റെ ഇഷ്ട താരം നെടുമുടി വേണു ആണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ കമൽ ഹാസൻ. ഇന്ത്യൻ 2 വിനോട്‌ അനുബന്ധിച്ച് നടന്ന പ്രസ്സ് മീറ്റിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. നെടുമുടി വേണു ഇവിടെ എവിടെയോ ഉള്ളത് പോലെ എനിക്ക് തോന്നുണ്ട്. ഞാൻ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നു.

മലയാളത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു നടൻ നെടുമുടി വേണു ആണ്. എന്റെ പേരിനു താഴെ മെയ്ഡ് ഇൻ കേരള എന്ന് പറയുന്നതിൽ തെറ്റില്ല. ഞാൻ അതിനു ശേഷമാണ് മറ്റു ഭാഷകളിലേക്ക് ചെന്ന് ഒരു പാൻ ഇന്ത്യൻ നടൻ ആയത്കേരളത്തിൽ എത്തുമ്പോൾ ഓർമ്മകൾ ഒരുപാട് പുറകോട്ട് സഞ്ചരിക്കുന്നുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ 2 വിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മധുര സ്വദേശി ആശാൻ രാജേന്ദ്രൻ എന്നയാൾ മധുര കോടതിയിൽ ഹർജി നൽകിയിരുന്നു. സിനിമ തിയേറ്ററുകളിലോ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലോ പ്രദർശിപ്പിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മധുരയിലെ എച്ച്എംഎസ് കോളനിയിലുള്ള ആയോധനകല ഗവേഷണ അക്കാദമിയിലെ വർമകലൈയിലെ മുഖ്യ അധ്യാപകനാണ് ആശാൻ രാജേന്ദ്രൻ.

ഇന്ത്യൻ സിനിമയിൽ കമൽഹാസന് വർമകലൈയുമായി ബന്ധപ്പെട്ട ചില ടെക്‌നിക്കുകൾ ആശാൻ രാജേന്ദ്രനാണ് പഠിപ്പിച്ചു നൽകിയത്. സിനിമയിൽ ഇദ്ദേഹത്തിന്റെ പേരും ക്രെഡിറ്റിൽ നൽകിയിരുന്നു. എന്നാൽ ഇന്ത്യൻ-2 വിൽ ഈ ടെക്‌നിക്കുകൾ തന്റെ അറിവില്ലാതെ സിനിമയിൽ ഉപയോഗിച്ചുവെന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്. ഹർജി കോടതി ഇന്ന് പരി​ഗണിക്കും.

അതേസമയം, ഈ വർഷം അവസാനം ഇന്ത്യൻ 3 യും എത്തുമെന്നാണ് സൂചന. ഇന്ത്യൻ 2 വിൻറെ റിലീസ് വിവധ കാരണങ്ങളാൽ നീണ്ട് നീണ്ട് പോകുകയായിരുന്നു. 2020 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച ശേഷം പലവിധ കാരണങ്ങളാൽ സിനിമയുടെ പ്രവർത്തനം നിർത്തിവേക്കേണ്ടി വന്നിരുന്നു.

ഷൂട്ടിങ്ങിനിടെ ലൊക്കേഷനിൽ ഉണ്ടായ അപകടത്തിൽ 3 പേർ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി ബാധിച്ചിരുന്നു.

More in Actor

Trending

Recent

To Top