News
മൂന്നര പതിറ്റാണ്ടിന് ശേഷം മണിരത്നവും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്നു
മൂന്നര പതിറ്റാണ്ടിന് ശേഷം മണിരത്നവും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്നു
35 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്നവും കമല്‍ ഹാസനും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍. ഇരുവരുടെയും ഒരുമിക്കുന്ന സിനിമയുടെ പ്രഖ്യാപനം നടന്നു. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ‘നായകന്’ ആണ് മണിരത്നവും കമന് ഹാസനും ഒന്നിച്ച ഏക ചിത്രം. സിനിമ വലിയ വിജയമായിരുന്നെങ്കിലും ഈ കോംബോ പിന്നീട് ഉണ്ടായില്ല.
ഇരുവരും ഒന്നിക്കുന്ന സിനിമയ്ക്കായി ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കെ എച്ച് എന്ന് താല്‍ക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കമല്‍ഹാസന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ്. എര് ആര് റഹ്മാന് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.
ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ്, കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ് എന്നിവ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2024ലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. കമന്ല് ഹാസന്റെ ‘വിക്ര’വും മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വനും’ വലിയ ഹിറ്റായതോടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.
‘മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണിരത്നത്തിനൊപ്പംസിനിമ ചെയ്യുമ്പോള്‍ ഞആന്‍ ആവേശത്തിലായിരുന്നു. ഇപ്പോഴും എനിക്ക് അതേ മാനസികാവസ്ഥയാണ്. ഞങ്ങള്‍ക്കൊപ്പം എ ആര് റഹ്മാനം ഉണ്ട്. ഉദയനിധി സ്റ്റാലിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്’ കമല്‍ പറഞ്ഞു. കമല്‍ ഹാസനൊപ്പം ഒരിക്കല്‍ കൂടി പ്രവര്‍ത്തിക്കുന്നതില്‍ ആകാംക്ഷയിലാണെന്ന് മണിരത്നം പ്രതികരിച്ചു.
‘വിക്രമിന്റെ വിജയത്തിലും ഇന്ത്യ 2വിനായുള്ള കാത്തിരിപ്പിനും ഇടയില്‍ കമന് ഹാസനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. കമല്‍ ഹാസനും മണി രത്നവും തമിഴ് സിനിമയുടെ അഭിമാനമാണ്. ഈ രണ്ട് പ്രതിഭകളുടെ തീവ്രമായ ആരാധകനാണ് ഞാന്‍. ഈ മികച്ച അവസരത്തിന് നന്ദി’ ഉദയനിധി സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
