Connect with us

അമേരിക്കന്‍ ഗായകനും റാപ്പറുമായ ആരണ്‍ കാര്‍ട്ടറെ വീട്ടിലെ ബാത്ടബ്ബില്‍ മരിച്ച നലയില്‍ കണ്ടെത്തി

News

അമേരിക്കന്‍ ഗായകനും റാപ്പറുമായ ആരണ്‍ കാര്‍ട്ടറെ വീട്ടിലെ ബാത്ടബ്ബില്‍ മരിച്ച നലയില്‍ കണ്ടെത്തി

അമേരിക്കന്‍ ഗായകനും റാപ്പറുമായ ആരണ്‍ കാര്‍ട്ടറെ വീട്ടിലെ ബാത്ടബ്ബില്‍ മരിച്ച നലയില്‍ കണ്ടെത്തി

പ്രശസ്ത അമേരിക്കന്‍ ഗായകനും റാപ്പറുമായ ആരണ്‍ കാര്‍ട്ടറെ കാലിഫോര്‍ണിയയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 34 വയസായിരുന്നു. ലാന്‍കാസ്റ്ററിലെ വീട്ടിലെ ബാത്ടബ്ബിലാണ് ആരണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശസ്ത ബാന്‍ഡ് ആയ ബാക്‌സ്ട്രീറ്റ് ബോയ്‌സിലെ ഗായകന്‍ നിക് കാര്‍ട്ടറുടെ സഹോദരനാണ്. ആരണും ഈ ബാന്‍ഡിന്റെ ഭാഗമായിരുന്നു.

1987 ല്‍ ?ഫ്‌ലോറിഡയിലെ ടാംപയിലാണ് കാര്‍ട്ടര്‍ ജനിച്ചത്. ഏഴാംവയസു മുതല്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ഒമ്പതാം വയസില്‍ ആദ്യ സംഗീത ആല്‍ബമിറക്കി ശ്രദ്ധനേടി. ആരോണ്‍സ് പാര്‍ട്ടി(കം ഗെറ്റ് ഇറ്റ്) 30 ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു.

90കളുടെ അവസാനത്തില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നാല് ആല്‍ബങ്ങളുടെ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്. നിരവധി റിയാലിറ്റി ഷോകളിലും ഓഫ് ബ്രോഡ് വെ പ്രൊഡക്ഷനുകളിലും സജീവ സാന്നിധ്യമായിരുന്നു. ഓണ്‍ലൈന്‍ ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

More in News

Trending

Recent

To Top