Connect with us

അടിസ്ഥാന രഹിതമായ ആരോപണം; ഇതിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിലെ മുൻ ഉദ്യോഗസ്ഥൻ; പ്രതികരണവുമായി കമൽ

Malayalam

അടിസ്ഥാന രഹിതമായ ആരോപണം; ഇതിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിലെ മുൻ ഉദ്യോഗസ്ഥൻ; പ്രതികരണവുമായി കമൽ

അടിസ്ഥാന രഹിതമായ ആരോപണം; ഇതിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിലെ മുൻ ഉദ്യോഗസ്ഥൻ; പ്രതികരണവുമായി കമൽ

ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായി കമല്‍ ബലാത്സംഗം ചെയ്തെന്ന യുവനടിയുടെ പരാതി കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. സിനിമ മേഖലയിലടക്കം ഈ വിഷയം ഇതിനോടകം ചർച്ചയായിരിക്കുന്നു. ഇപ്പോൾ ഇതാ തനിക്കെതിരെയുള്ള യുവനടിയുടെ ബലാത്സംഗ ആരോപണം നിഷേധിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. ‘ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. ഇത് തനിക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണമാണെന്ന് തോന്നുന്നുവെന്നും കമൽ വ്യക്തമാക്കി.

ഒരു വർഷം മുമ്പ് എനിക്ക് നിയമപരമായ അറിയിപ്പ് ലഭിച്ചുവെന്നത് സത്യമാണ്. ഞാൻ എന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ടപ്പോൾ, ഇത് തെറ്റായ ആരോപണമായതിനാൽ, എതിർ കക്ഷികളിൽ നിന്നുള്ള തുടർനടപടികൾക്കായി കാത്തിരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു നടപടി ഉണ്ടായില്ല, അതിനാൽ ഞാൻ അത് അവഗണിച്ചു’ കമൽ പറഞ്ഞു.’ചലച്ചിത്ര അക്കാദമിയിലെ ഒരു മുൻ ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്ന് ഞാൻ സംശയിക്കുന്നു. ചില ആഭ്യന്തര കലഹങ്ങൾ മൂലം അദ്ദേഹം സ്ഥാനം ഉപേക്ഷിച്ചിരുന്നു. ഒരു വർഷം മുമ്പ് ലഭിച്ച നിയമപരമായ അറിയിപ്പിനെക്കുറിച്ച് എന്റെ അഭിഭാഷകനും മുൻ ജീവനക്കാരനും മാത്രമേ അറിയൂ. എന്നിരുന്നാലും, അദ്ദേഹമാണ് ഇതിന് പിന്നിലെന്ന് തെളിയിക്കാൻ ഇപ്പോൾ മതിയായ തെളിവുകൾ എന്റെ പക്കലില്ല’അദ്ദേഹം പറയുന്നു.

അതേസമയം, തന്റെ മതം കാരണം ഒരു ചാനൽ ആക്രമിക്കുന്നുവെന്ന് തനിക്ക് തോന്നുന്നുവെന്നും സംവിധായകൻ പറയുന്നു. ‘അവർ എന്നെ കമലുദ്ദീൻ മുഹമ്മദ് മജിദ് എന്നാണ് വിളിക്കുന്നത്. മലയാള സിനിമയ്ക്ക് കമലുദ്ദീനില്ല, കമൽ മാത്രമേ അറിയൂ. എന്തുകൊണ്ടാണ് കേസ് ഫയൽ ചെയ്യാത്തത്? എന്തുകൊണ്ടാണ് നടി ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പോലും ഇടാത്തത്? എന്റെ സിനിമകളുടെ കാസ്റ്റിംഗ് ചെയ്യുന്നത് കാസ്റ്റിംഗ് ടീമിലൂടെയും അസോസിയേറ്റിലൂടെയുമാണ്’-അദ്ദേഹം ചോദിക്കുന്നു.

കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായികവേഷം വാഗ്ദാനം ചെയ്താണ് പീഡനമെന്ന് കമലിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. ജന്മ ഭൂമിയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടത് .ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു പീഡിപ്പിച്ചതെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. 2019 ഏപ്രില്‍ 29നാണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ മുഖേന കമലിന് വക്കീല്‍ നോട്ടീസ് അയച്ചത്. നടിക്കെതിരായ ലൈംഗിക ആക്രമണത്തില്‍ മാപ്പു പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നത്.

ആമി എന്ന ചിത്രത്തിന്റെ സമയത്തും യുവനടികള്‍ക്കെതിരേ ലൈംഗികമായ ചൂഷണം ഉണ്ടായെന്നും ആരോപണുണ്ട്. കമല്‍ ആട്ടില്‍തോലിട്ട ചെന്നായ ആണെന്നും ഇതുസംബന്ധിച്ച മുന്‍പ് നല്‍കിയ പരാതികള്‍ ഒതുക്കിതീര്‍ത്തെന്നും യുവനടി ആരോപിക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ് നല്‍കിയ വക്കീല്‍ നോട്ടീസിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍, യുവനടി കമലിന് മാനനഷ്ടം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. ഈ വിഷയം കമല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് ഒതുക്കിതീര്‍ത്തെന്നാണ് ആരോപണം. ഇച തില്‍ തുടരന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ഉയരുന്നത്.

kamal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top