Malayalam
നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി
നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി
നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറ് മാസം മുൻപായിരുന്നു വിവാഹനിശ്ചയം. തൃപ്പൂണിത്തുറയില്‍ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്
കമ്മട്ടിപ്പാടത്തിലെ ബാലേട്ടനിലൂടെ പ്രേക്ഷക ഹൃദയം നേടിയെടുക്കുകയാണ് മണികണ്ഠന്‍ ആചാരി.
ഒന്നര വർഷം മുൻപ് ഒരു ഉത്സവത്തിൽ വച്ച് കണ്ടപ്പോഴാണ് അഞ്ജലിയോട് സംസാരിച്ച് തുടങ്ങിയതെന്നും ഇഷ്ടം തോന്നിയപ്പോൾ തമാശരൂപേണ അവതരിപ്പിക്കുകയായിരുന്നു . പൊക്കമൊക്കെ കറക്ടാണല്ലോ… എന്നാൽ പിന്നെ ആലോചിച്ചാലോ’ എന്നായിരുന്നു ചോദ്യം. ‘ആലോചിച്ചോളൂ’ എന്ന് മറുപടിയും കിട്ടി. തുടക്കത്തിൽ വീട്ടുകാരുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. പ്രായവ്യത്യാസം ആയിരുന്നു എതിർപ്പിന് കാരണം. ‘എന്നേക്കാൾ ഒൻപതു വയസിന് താഴെയാണ് അഞ്ജലി. കൂടാതെ, ഞാൻ സിനിമാക്കാരനും! , പിന്നെ ചെറിയൊരു ചടങ്ങു നടത്തി വിവാഹം ഉറപ്പിച്ചു’, മണികണ്ഠൻ പറഞ്ഞു
മണികണ്ഠൻ ആചാരിക്ക് ആശംസകൾ നേർന്ന നടി സ്നേഹ ശ്രീകുമാർ രംഗത്തെത്തി. ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹം നടത്തുവാനും കല്യാണ ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറാനും അദ്ദേഹം തീരുമാനിച്ചുവെന്നും സ്നേഹ ശ്രീകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
Manikandan