Connect with us

കലയേക്കാൾ വലുതല്ല കലാകാരൻ, വിശേഷണങ്ങളോട് താല്പര്യമില്ല; ഇനി തന്നെ ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമൽഹാസൻ

Actor

കലയേക്കാൾ വലുതല്ല കലാകാരൻ, വിശേഷണങ്ങളോട് താല്പര്യമില്ല; ഇനി തന്നെ ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമൽഹാസൻ

കലയേക്കാൾ വലുതല്ല കലാകാരൻ, വിശേഷണങ്ങളോട് താല്പര്യമില്ല; ഇനി തന്നെ ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമൽഹാസൻ

ഇന്ത്യൻ സിനിമയിൽ എതിരാളികളില്ലാത്ത പ്രതിഭയാണ് കമൽഹാസൻ. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എണ്ണമറ്റതാണ്. നടനെത്തനേക്കാളുപരി തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ, ഗാനരചയിതാവ്, ​ഗായകൻ‍, നൃത്തസംവിധായകൻ, എന്നീ നിലകളിലെല്ലാം അദ്ദേഹം തുളങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കമൽ ഹാസന് ഉലകനായകൻ എന്ന പേര് കിട്ടിയതും.

എന്നാൽ ഇപ്പോഴിതാ ഇനി തന്നെ അങ്ങനെ ഒരു പേരിൽ വിശേഷിപ്പിക്കരുതെന്ന് പറയുകയാണ് നടൻ. കലയേക്കാൾ വലുതല്ല കലാകാരനെന്നും വിശേഷണങ്ങളോട് താല്പര്യമില്ലെന്നും നടൻ പറയുന്നു. കമൽ ഹാസന്റെ പ്രൊഡക്ഷൻ കമ്പനിയായ രാജ് കമൽസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് നടൻ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

സിനിമാ കരിയറിൽ ആരാധകർ ഉലകനായകൻ തുടങ്ങി നിരവധി വിശേഷണങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങളെല്ലാവരും എന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഉലകനായകൻ എന്നത് ഉൾപ്പെടെയുള്ള പല പേരുകളും വിളിച്ചത്. സഹപ്രവർത്തകരായ കലാകാരന്മാരും ആരാധകരും നൽകുന്ന പ്രശംസകളിൽ ഞാൻ സന്തുഷ്ടനാണ്.

നിങ്ങളുടെ സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഏതൊരു വ്യക്തിയെക്കാളും സിനിമ എന്ന കല വലുതാണ്. അതിനെപ്പറ്റി കൂടുതൽ പഠിക്കാനും കലയിൽ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് ഞാൻ. മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവർക്കും വേണ്ടിയുള്ളതാണ്. കഴിവുള്ള കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രേക്ഷകരുടെയും ഒക്കെ കൂട്ടായ്മയിലാണ് സിനിമ രൂപപ്പെടുന്നത്.

കലാകാരൻ കലയെക്കാൾ വലുതല്ല എന്നാണ് എന്റെ വിശ്വാസം. എന്റെ അപൂർണ്ണതകളെ കുറിച്ചും ഇനിയും മെച്ചപ്പെടാനുള്ള കടമകളെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഏറെ ആലോചിച്ച ശേഷം ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത്.

ഉലകനായകൻ, ആണ്ടവർ എന്നുൾപ്പെടെയുള്ള വിളികൾ ഒഴിവാക്കി പകരം കമൽഹാസൻ എന്ന് വിളിക്കാം. അതുമല്ലെങ്കിൽ കമൽ, കെ എച്ച് എന്നിങ്ങനെ വിളിക്കാം എന്നും, മാധ്യമങ്ങളും മറ്റു പ്രവർത്തകരും എല്ലാം ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. തുടർന്നും നിങ്ങളുടെ സ്നേഹം ഉണ്ടാകണം എന്നും താരം പറഞ്ഞു.

ആറാമത്തെ വയസിൽ ബാലനടനായാണ് കമൽ ഹാസന്റെ അരങ്ങേറ്റം. 1960-ൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ആറ് പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയിൽ സജീവ സാന്നിദ്ധ്യമാണ്. മികച്ച നടനുള്ള നാല് ദേശീയ ചലച്ചിത്ര അവാർഡുകൾ, 19 ഫിലിം ഫെയർ അവാർഡുകൾ, സിനിമയിലെ സംഭാവനകൾക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷൺ തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Actor

Trending