Connect with us

ഫിൻലൻഡിൽ ഹണിമൂൺ‌ ആഘോഷിച്ച് കാളിദാസും തരിണിയും; ഒപ്പം കുടുംബവും; വൈറലായി ചിത്രങ്ങൾ

Malayalam

ഫിൻലൻഡിൽ ഹണിമൂൺ‌ ആഘോഷിച്ച് കാളിദാസും തരിണിയും; ഒപ്പം കുടുംബവും; വൈറലായി ചിത്രങ്ങൾ

ഫിൻലൻഡിൽ ഹണിമൂൺ‌ ആഘോഷിച്ച് കാളിദാസും തരിണിയും; ഒപ്പം കുടുംബവും; വൈറലായി ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. ഇക്കഴിഞ്ഞ മെയിലായിരുന്നു ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം. ഇപ്പോൾ കാളിദാസിന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു ഇവരുടെ വിവാഹം.

മൂന്നു വർഷത്തെ പ്രണയത്തിനൊടുവിലാണ് തരിണിയെ കാളിദാസ് ജയറാം വിവാഹം കഴിച്ചത്. വിവാഹശേഷം ഉടൻ തന്നെ ഇവർ ഹണിമൂണിനായി പോകുമെന്നും വിവരമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ ഗുരുവായൂരിൽ വച്ച് നടന്ന വിവാഹത്തിന് ശേഷം മൂന്ന് ദിവസങ്ങൾക്ക് ശേഷം ചെന്നൈയിൽ വിവാഹ സൽക്കാരവും കഴിഞ്ഞ് ഹണിമൂണിന് പോയിരിക്കുകയാണ് കാളിദാസും തരിണിയും.

കാളിദാസ് തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ചത്. എന്നാൽ ചിത്രങ്ങൾ കണ്ടതോടെ ആരാധകരും അമ്പരപ്പിലായിരിക്കുകയാണ്. കാളിദാസിനും തരിണിയ്ക്കുമൊപ്പം ഹണിമൂൺ യാത്രയിൽ കുടുംബം ഒന്നാകെ ഉണ്ടായിരുന്നു. ചിത്രങ്ങളിൽ ജയറാം, പാർവതി, മാളവിക, ഭർത്താവ് നവനീത് എന്നിവരും ഉണ്ടായിരുന്നു. ഫിൻലൻഡിലാണ് ഹണിമൂൺ എന്നാണ് കാളിദാസിന്റെ പോസ്‌റ്റിൽ പറയുന്നത്.

ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്. മിഥുനം വൈബ് എന്നാണ് തമാശരൂപേണ പലരും കമന്റ് ചെയ്തത്. അതേസമയം, ചിലർ ഇതിനെ വിമർശിച്ചും രം​ഗത്തെത്തിയിട്ടുണ്ട്. ഹണിമൂൺ ആഘോഷത്തിനെങ്കിലും ഇരുവരെയും വെറുതേ വിട്ടുകൂടെ. എന്തിനാണ് അവിടെയും എല്ലാവരും കൂടി ഒരുമിച്ച് പോകുന്നത്.

കുടുംബസ്നേഹവും ഒത്തൊരുമയുമെല്ലാം നല്ലത്, പക്ഷേ ഇപ്പോൾ കല്യാണം കഴിഞ്ഞ മകനെയും മരുമകളെയും തനിയെ വിടുന്നതായിരുന്നു നല്ലത് എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഏതായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നിമിഷങ്ങൾക്കകം തന്നെ ഒരു ലക്ഷത്തിലധികം പേരാണ് ലൈക്കുകളും ചെയ്തിരിക്കുന്നത്.

ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മുണ്ട് പരമ്പരാഗത ബ്രാഹ്മിൺ രീതിയിൽ ഉടുത്ത് ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മേൽമുണ്ട് ഞൊറിഞ്ഞ് ധരിച്ചാണ് കാളിദാസ് ക്ഷേത്രത്തിൽ താലികെട്ടിനായി എത്തിയത്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്.

വധു താരിണിയുടെ പേസ്റ്റൽ ഡീപ്പ് ഓറഞ്ച് സാരിയിൽ നിറയെ ഗോൾഡൻ വർക്കുകൾ ചെയ്തിരുന്നു.സാരിക്ക് ഇണങ്ങുന്ന തരത്തിൽ ഒരു ഹെവി ചോക്കറും ലോങ് ചെയിനും കമ്മലകളും വളയും ഹിപ് ബെൽറ്റും ധരിച്ച് മുല്ലപ്പൂവും കൂടി ചൂടി സുന്ദരിയായാണ് താരിണി എത്തിയത്. വിവാഹത്തിന് തലേ ദിവസം തന്നെ വധുവിനും കൂട്ടർക്കുമൊപ്പം കാളിദാസും കുടുംബവും ഗുരുവായൂരിൽ എത്തിയിരുന്നു.

കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നു. വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്.

തരിണിയുടെ വീട്ടുകാർക്കും ബന്ധത്തിൽ എതിർപ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്. താനധികം സംസാരിക്കാത്ത ആളും തരിണി നല്ലോണം സംസാരിക്കുന്ന ആളുമാണ്. അപ്പോൾ അത് ബാലൻസായി പോകുമെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിടയിൽ കാളിദാസ് വ്യക്തമാക്കിയത്.

നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കലിംഗയാർ കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ വധു. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത തരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു.

More in Malayalam

Trending

Recent

To Top