Social Media
തിക്കിലും തിരക്കിലും പെട്ട് ഒന്ന് അനങ്ങാൻ പോലും ആകാത്ത അവസ്ഥയിൽ ഭാഗ്യ സുരേഷ്; കാളിദാസിന്റെ വിവാഹത്തിനെത്തിയപ്പോൾ സംഭവിച്ചത്!
തിക്കിലും തിരക്കിലും പെട്ട് ഒന്ന് അനങ്ങാൻ പോലും ആകാത്ത അവസ്ഥയിൽ ഭാഗ്യ സുരേഷ്; കാളിദാസിന്റെ വിവാഹത്തിനെത്തിയപ്പോൾ സംഭവിച്ചത്!
ഈ വർഷം ആദ്യമായിരുന്നു നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം. ഗുരുവായൂരിൽ വെച്ചായിരുന്നു ഭാഗ്യയും ശ്രേയസും വിവാഹിതരായത്. കഴിഞ്ഞ ദിവസം ജയറാമിന്റെ മകൻ കാളിദാസിന്റെയും തരിണിയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ ഭാഗ്യയും ശ്രേയസും എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നീല പട്ടുസാരിയിൽ അതിസുന്ദരിയായി ആണ് ഭാഗ്യ എത്തിയത്.
പൊതുവേ മാധ്യമങ്ങളോട് ഭാഗ്യ സംസാരിക്കാറില്ല. ഇപ്പോഴിതാ കാളിദാസ് ജയറാമിന്റെ വിവാഹത്തിന് എത്തിയ ഭാഗ്യ ദേഷ്യപ്പെടുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹത്തിന് തിക്കിലും തിരക്കിലും പെട്ട് പോയ ദേഷ്യത്തിലായിരുന്നു ഭാഗ്യ. ഭർത്താവ് ശ്രേയസും സഹോദരൻ ഗോകുൽ സുരേഷും പിന്നാലെ വരുന്നുണ്ടെങ്കിലും ഭാഗ്യ തിരക്കിൽപെട്ടുപോകുകയായിരുന്നു.
ഒന്ന് അനങ്ങാൻ പോലും ആകാത്ത അവസ്ഥയിൽ ആയിപ്പോഴാണ് ഭാഗ്യ പൊട്ടിത്തെറിച്ചത്. അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മമ്മൂട്ടിയുടെ വല്യേട്ടൻ എന്ന സിനിമയുടെ റീ റിലീസ് ദിവസവും ഭാഗ്യ മാധ്യമങ്ങളോട് പ്രതികരിക്കാതെ ദേഷ്യത്തിലാണ് കടന്ന് പോയതെന്ന തരത്തിലുള്ള സംസാരവും സോഷ്യൽ മീഡിയയിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കാളിദാസിന്റെ വിവാഹത്തിനിടെയുണ്ടായ വീഡിയോയും വൈറലാകുന്നത്.
കാളിദാസിന്റെ വിവാഹം കൂടാൻ നേരത്തെ തന്നെ സുരേഷ് ഗോപിയും കുടുംബവും ഗുരുവായൂരിൽ എത്തിയിരുന്നു. ഭാഗ്യയുടെ വിവാഹദിവസം ജയറാം സജീവമായിരുന്നു. ഇരു കുടുംബാഗങ്ങളും തമ്മിൽ വർഷങ്ങളുടെ ബന്ധമാണ് ഉള്ളത്. മാളവികയുടെ വിവാഹത്തിനും സുരേഷ് ഗോപിയും കുടുംബസമേതം എത്തിയിരുന്നു.
ഇക്കഴിഞ്ഞ ജനുവരി പതിനേഴിന് ആയിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും ശ്രേയസും തമ്മിലുള്ള വിവാഹം നടന്നത്. താരത്തിന്റെ വീട്ടിലെ ആദ്യത്തെ വിവാഹമാണ് നടന്നത്. ഭാഗ്യ സുരേഷ് ശ്രേയസ് മോഹന്റെ ഭാര്യയായി ജീവിതം ആരംഭിക്കുമ്പോൾ വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയിരുന്നു. വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരന്മാരെ ആശീർവദിച്ചു.
ഭാഗ്യയ്ക്കും വരൻ ശ്രേയസിനും വരണമാല്യം എടുത്ത് നൽകിയതും പ്രധാനമന്ത്രിയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരിയിൽ ചടങ്ങുകൾ നടന്നിരുന്നത്. മാത്രമല്ല, സിനിമാ താരങ്ങളടക്കം നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഷാജി കൈലാസ്, ദിലീപ്, ഖുഷ്ബു, സുരേഷ് കുമാർ, പാർവതി ജയറാം, സുകന്യ, സംയുക്തവർമ്മ, ബിജു മേനോൻ, എന്ന് തുടങ്ങി നിരവധി പേർ പങ്കെടുത്തിരുന്നു.
അതേസമയം, കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും തരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നു. വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്.
ക്ഷേത്രത്തിലേയ്ക്ക് എത്തുവരെ എനിക്കൊരു പരിഭ്രമം ഉണ്ടായിരുന്നു. എന്നാൽ ക്ഷേത്രത്തിൽ പ്രവേശിച്ചശേഷം അത് മാറി. ഞങ്ങൾ തമ്മിൽ മൂന്ന് വർഷത്തെ പരിചയമുണ്ട്. ഞങ്ങൾ അതുകൊണ്ട് പരസ്പരം നന്നായി അറിയാം എന്നാണ് കാളിദാസ് വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.
നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കലിംഗയാർ കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ വധു. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത തരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു.