Social Media
ബാല വളരെ ഇമോഷണൽ ആയിട്ടുള്ള ആളാണ്, വൈരാഗ്യം തോന്നിയാൽ ഭയങ്കര വൈരാഗ്യം പ്രകടിപ്പിക്കും; വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി മർദ്ദിച്ചുവെന്ന് ആറാട്ടണ്ണൻ
ബാല വളരെ ഇമോഷണൽ ആയിട്ടുള്ള ആളാണ്, വൈരാഗ്യം തോന്നിയാൽ ഭയങ്കര വൈരാഗ്യം പ്രകടിപ്പിക്കും; വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി മർദ്ദിച്ചുവെന്ന് ആറാട്ടണ്ണൻ
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന സോഷ്യൽ മീഡിയയുടെ സ്വന്തം ആറാട്ടണ്ണൻ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടന‍് ബാലയ്ക്കിതിരെ രംഗത്തെത്തിയിരിക്കുകയാണ് സന്തോഷം വർക്കി. സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി ബാല തന്നെ മർദ്ദിച്ചുവെന്നാണ് ആരോപണം.
ബാല വളരെ ഇമോഷണൽ ആയിട്ടുള്ള ആളാണ്. ആരോടെങ്കിലും സ്‌നേഹം തോന്നിയാൽ ബാല നല്ലവണ്ണം സ്‌നേഹിക്കും. ദേഷ്യം തോന്നിയാൽ ഭയങ്കര ദേഷ്യവുമായിരിക്കും. വൈരാഗ്യം തോന്നിയാൽ ഭയങ്കര വൈരാഗ്യം പ്രകടിപ്പിക്കും. ചെകുത്താനും ബാലയും അയ്യപ്പനും കോശിയെയും പോലെയാണ്. ബാലയുടെ അടുത്ത് ഞാൻ പോകുന്നത് ചെകുത്താന് ഇഷ്‌ടമല്ലായിരുന്നു. ചെകുത്താന്റെ അടുത്ത് പോകുന്നത് ബാലയ്ക്കും ഇഷ്‌ടമല്ലായിരുന്നു.
രണ്ട് പേരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് താൻ നോക്കിയത്. രണ്ട് പേർക്കും അവരുടേത് ആയ പോസിറ്റീവും നെഗറ്റീവും ഉണ്ട്. രണ്ട് തവണ ബാല എന്നെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി തല്ലിയിട്ടുണ്ടെന്നും സന്തോഷ് വർക്കി പറയുന്നു. എന്നാൽ ബാല വളരെ ഇമോഷണൽ ആയിട്ടുള്ള വ്യക്തിയായതിനാലാണ് കേസ് വേണ്ടെന്ന് പറഞ്ഞതെന്നും സന്തോഷ് പ്രതികരിച്ചു.
കൂടാതെ നടിമാരെ കുറിച്ചും സന്തോഷ് വർക്കി സംസാരിച്ചു. ജാഡ കാരണമല്ല ഐശ്വര്യ ലക്ഷ്‌മി തനിക്ക് കൈ തരാതിരുന്നതെന്നാണ് സന്തോഷ് വർക്കി പറഞ്ഞത്. അന്ന് ശരിക്കും അവർ എന്തോ തിരക്കിൽ ആയിരുന്നു. കൈ തരാതിരുന്നതിന് ഒരുപാട് പേർ ആക്‌ടറിനെ അറ്റാക്ക് ചെയ്യുന്നത് കണ്ടു. താരങ്ങൾക്ക് കൈ കൊടുക്കുന്നതിന് പിന്നിൽ തനിക്ക് നല്ല ഉദ്ദേശങ്ങൾ മാത്രമേ ഉള്ളൂവെന്നും സന്തോഷ് പറഞ്ഞു.
അതേപോലെ നിത്യ മേനോൻ വളരെ ടഫ് ആയിട്ടുള്ള വ്യക്തിത്വമുള്ള ആളാണെന്നാണ് സന്തോഷ് പറയുന്നത്. ഐശ്വര്യ ലക്ഷ്‌മി നല്ല നടിയാണെന്നും കുറേക്കൂടി നല്ല വ്യക്തിയാണെന്നും സന്തോഷ് പറയുന്നു. നടൻ ടൊവിനോ തോമസിനെ കുറിച്ചും സന്തോഷ് തന്റെ അഭിപ്രായം പങ്കുവച്ചു. ടൊവിനോ സുന്ദരനാണ്. പക്ഷേ നല്ല നടനാണ് എന്ന് പറയാൻ കഴിയില്ലെന്നുമായിരുന്നു സന്തോഷ് അഭിപ്രായപ്പെട്ടത്.
മനഃപൂർവം ഒരു കോമാളിത്തരവും താൻ കാട്ടിയിട്ടില്ലെന്നും സന്തോഷ് പറയുന്നു. തനിക്ക് ശേഷം വന്ന ആളുകൾ ഒരുപാട് കോമാളിത്തരം കാണിച്ചു. ശരിക്കും ഞാനൊരു കോമാളിയല്ല. ശരിക്കും ഞാൻ ആരാണെന്ന് അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആളുകൾ എന്നെ തെറ്റിദ്ധരിക്കുകയാണ്. ഒരു ഇന്റലക്ച്വൽ സെലിബ്രിറ്റിയാവാനാണ് ഞാൻ ആഗ്രഹിച്ചതെന്നുമാണ് സന്തോഷ് വ്യക്തമാക്കിയത്.
അതേസമയം, താനും സന്തോഷ് പണ്ഡിറ്റും താനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്നും സന്തോഷ് പറയുന്നു. അദ്ദേഹം എല്ലാം പ്ലാൻ ചെയ്‌തു വന്ന ആളായിരുന്നു. കേരളത്തിൽ അല്ല മറ്റെവിടെയെങ്കിലും ആയിരുന്നു ഇത് വൈറൽ ആയിരുന്നതെങ്കിൽ ഞാൻ വേറെ ലെവൽ ആയേനെ. ചില ആളുകൾക്ക് എന്നോട് അസൂയയാണ്. അലിൻ ജോസ് പെരേര തനിക്ക് ഒരുപാട് പാര വച്ചിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതലുള്ളത് ലൈം ഗിക ദാരിദ്ര്യമാണ്. ഇവിടെ ഏറ്റവും കൂടുതൽ വിറ്റുപോവുന്നതും അതാണ്. പക്ഷേ എനിക്കും അങ്ങനെ ചെയ്യേണ്ടുന്ന ഒരു അവസരം വന്നു. അങ്ങനെയൊരു സാഹചര്യത്തിൽ നിവൃത്തിയില്ലാതെയാണ് ഇത്തരം പോസ്‌റ്റുകൾ എനിക്കും പങ്കു വയ്‌ക്കേണ്ടി വന്നത്. അതിൽ ഞാനിപ്പോൾ ഖേദിക്കുന്നുവെന്നും സന്തോഷ് വർക്കി പറഞ്ഞു.
ആറാട്ടണ്ണൻ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വർക്കി അപമര്യാദയായി പെരുമാറിയെന്നാണ് ബാല അന്ന് പ്രതികരിച്ചിരുന്നത്. വീട്ടിലേക്ക് വരുമ്പോൾ കോളിങ് ബെൽ അടിക്കുകയോ ഫോൺ വിളിക്കുകയോ ചെയ്യുന്ന ശീലം സന്തോഷ് വർക്കിയ്ക്ക് ഇല്ല. സന്തോഷ് വർക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാൻ പോലും മടിയുണ്ട്.
ഭാര്യയും ഭർത്താവും ബെഡ് റൂമിലിരിക്കുമ്പോൾ സാമാന്യ ബോധമുള്ളവരാരെങ്കിലും അവിടേക്ക് വരുമോ? അങ്ങനെ വരുന്നവനെ വട്ടൻ എന്നോ കാമഭ്രാന്തൻ എന്നോ അല്ലേ വിളിക്കേണ്ടത്. അതിനായിരുന്നു താൻ സന്തോഷ് വർക്കിയെ തെറിവിളിച്ചതെന്നുമാണ് ബാല മുമ്പൊരിക്കൽ പറഞ്ഞിരുന്നത്.
