Connect with us

സംഭവം കയ്യിലുണ്ട്…. ഇനി എവിടെ പോകണമെന്ന് തീരുമാനിച്ചാല്‍ മാത്രം മതി…. ഒടുവില്‍ ആരാധകരോട് ചോദിച്ച് കാളിദാസ്

Malayalam Breaking News

കാളിദാസ് ജയറാം ഒരു യാത്രയ്ക്ക് പ്ലാനിടുകയാണ്. ട്രിപ്പ് പോകാന്‍ വാഹനം കയ്യിലുണ്ട്… ഇനി എവിടെ പോകണമെന്ന് തീരുമാനിച്ചാല്‍. ഒടുവില്‍ പ്രേക്ഷകര്‍ക്ക് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് കാളിദാസ്. ജയറാമിന് പ്രേമം ചെണ്ടയോടാണെങ്കില്‍ മകന് കമ്പം വാഹനങ്ങളോടാണ്. ലംബോര്‍ഗിനിയാണ് കാളിദാസിന്റെ സ്വപ്‌ന വാഹനമെങ്കിലും കാളിദാസ് ഇപ്പോള്‍ ഓഫ് റോഡ് ട്രിപ്പുകള്‍ക്കായി മഹീന്ദ്രയുടെ താര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

താര്‍ സ്വന്തമാക്കിയ കാര്യം കാളിദാസ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. താറിനൊപ്പമുള്ള തന്റെ ചിത്രവും ഓഫ് റോഡ് ട്രിപ്പിന് പറ്റിയ നല്ല സ്ഥലങ്ങള്‍ കമന്റ് ബോക്‌സില്‍ നിര്‍ദ്ദേശിക്കാനും കാളിദാസ് ഇന്‍സ്റ്റഗ്രാമില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഫ് റോഡ് പ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള വാഹനമാണ് മഹീന്ദ്രയുടെ താര്‍. 9.28 ലക്ഷം രൂപയാണ് ഷോറൂം വില. 13 കിലോമീറ്ററാണ് മൈലേജ്. ആറ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന വാഹനമാണിത്. എന്‍ഇഎഫ് ടിസിഐസിആര്‍ഡിഇ എന്‍ജിനാണ് താറിന്റെ സവിശേഷത.

പൂമരത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് കാളിദാസ്. ജിത്തു ജോസഫിനൊപ്പമായിരിക്കും കാളിദാസിന്റെ അടുത്ത മലയാളം ചിത്രം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിനു ശേഷമായിരിക്കും കാളിദാസ്, ജിത്തു ജോസഫ് ചിത്രത്തിലേയ്ക്ക് കടക്കുക.

Kalidas Jayaram with new Mahindra Thar

More in Malayalam Breaking News

Trending

Recent

To Top