Malayalam Breaking News
കുറെ നടന്മാർ നായികയുടെ കാസ്റ്റിംഗിൽ ഇടപെടാറുണ്ടെന്നാണ് തോന്നുന്നത് – ഷാരൂഖിനൊപ്പം വീണ്ടും അഭിനയിക്കാൻ സാധിക്കാത്തതിനെ കുറിച്ച് ഐശ്വര്യ റായ്
കുറെ നടന്മാർ നായികയുടെ കാസ്റ്റിംഗിൽ ഇടപെടാറുണ്ടെന്നാണ് തോന്നുന്നത് – ഷാരൂഖിനൊപ്പം വീണ്ടും അഭിനയിക്കാൻ സാധിക്കാത്തതിനെ കുറിച്ച് ഐശ്വര്യ റായ്
By
കുറെ നടന്മാർ നായികയുടെ കാസ്റ്റിംഗിൽ ഇടപെടാറുണ്ടെന്നാണ് തോന്നുന്നത് – ഷാരൂഖിനൊപ്പം വീണ്ടും അഭിനയിക്കാൻ സാധിക്കാത്തതിനെ കുറിച്ച് ഐശ്വര്യ റായ്
ഷാരൂഖ് ഖാനും ഐശ്വര്യ റായിയും ഒന്നിച്ചഭിനയിച്ചത് രണ്ടേ രണ്ടു ചിത്രങ്ങളിലാണ് . ദേവദാസും മൊഹബത്തേനും . പക്ഷെ ഇപ്പോളും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇരുവരേയും ഒന്നിച്ച് എന്നാണി ഇനി സ്‌ക്രീനില്‍ കാണാനാകുക എന്ന ചോദ്യത്തിന് ഐശ്വര്യ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു:
‘എന്നാണ് ഷാരൂഖ് ഖാനൊപ്പം എന്നെ കാസ്റ്റ് ചെയ്യുക? എനിക്കു തോന്നുന്നു ഇവരില്‍ കുറേ നടന്മാര്‍ തങ്ങളുടെ സിനിമയിലെ കാസ്റ്റിങില്‍ ഇടപെടാറുണ്ടെന്ന്. അപ്പോള്‍ അവരോടു തന്നെ ചോദിക്കണം. എന്നാണ് അവര്‍ക്കൊപ്പം അഭിനയിക്കാന്‍ എന്നെ തിരഞ്ഞെടുക്കുക എന്ന് പറയാന്‍ അവര്‍ക്കു തന്നെയേ കഴിയൂ,’ ഐശ്വര്യയുടെ മറുപടി ഷാരൂഖിനുള്ള പരിഹാസമാണോ എന്നു സംശയം.
ഷാരൂഖ് ചിത്രമായ ‘ചല്‍തേ ചല്‍തേ’യുടെ സെറ്റില്‍ ഐശ്വര്യയുടെ മുന്‍ കാമുകനായ സല്‍മാന്‍ ഖാന്‍ മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയെന്നും ഇതേ തുടര്‍ന്ന് ഐശ്വര്യ ചിത്രത്തില്‍ നിന്നുമായിരുന്നു വാര്‍ത്തകള്‍. ഇതെല്ലാം ഏറെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സംഭവങ്ങളായിരുന്നു. ഇതിനു പുറമേ ഷാരൂഖുമൊന്നിച്ചുള്ള ‘വീര്‍ സാറ’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ഐശ്വര്യയ്ക്കു നഷ്ടമായിട്ടുണ്ട്.
ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഐശ്വര്യ പറഞ്ഞത് ‘അതിന് ഞാനെങ്ങനെ മറുപടി പറയാനാണ്? ഞങ്ങള്‍ ഒരുമിച്ച് നിരവധി ചിത്രങ്ങള്‍ വരുന്നു എന്ന് അന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് യാതൊരു മുന്നറിയിപ്പുമില്ലാതെ അതെല്ലാം വേണ്ടെന്നു വച്ചു. അതെന്തുകൊണ്ട് എന്ന ചോദ്യത്തിന് എനിക്കൊരിക്കലും ഉത്തരമില്ല,’ ഐശ്വര്യ വ്യക്തമാക്കി.
aishwarya rai about sharukh khan