വീണ്ടുമൊരു താര പുത്ര ചിത്രവുമായി ജീത്തു ജോസഫ് … ആദിയുടെ വിജയം ആവർത്തിക്കുമോ ?
പ്രണവ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിക്ക് ശേഷം അടുത്ത താരപുത്രനുമായി ജിത്തു ജോസഫ് എത്തിയിരിക്കുന്നു. കാളിദാസ് ജയറാമിന്റെ പുതിയ ചിത്രം ജിത്തു ജോസഫിന്റെ കൂടെയാണ്. സിനിമയുടെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഈ വർഷം അവസാനത്തോടുകൂടി സിനിമ സാധ്യമാകുമെന്ന് കാളിദാസ് തന്നെ അറിയിച്ചു.
അടുത്ത ചിത്രം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണെന്ന് നിങ്ങള്‍ക്ക് എല്ലാം അറിയാമെന്ന് വിശ്വസിക്കുന്നുവെന്നു കാളിദാസ് പറഞ്ഞു. നേരം, പ്രേമം എന്നീ സിനിമകളുടെ കടുത്ത ആരാധകനാണ് ഞാനെന്നും ഇത്തരം വലിയ ഫിലിം മേക്കേഴ്‌സിനൊപ്പം ജോലി ചെയ്യാന്‍ സാധിക്കുക എന്നത് മഹത്തരമായ കാര്യമാണെന്നും കാളിദാസ് പറഞ്ഞു.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയ്ക്ക് ശേഷമാണ് ഇപ്പോള്‍ കാളിദാസ് ജയറാമിനെ നായകനാക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ആയിരുന്നു കാളിദാസിന്റെ ആദ്യ മലയാള ചിത്രം. സിനിമ ഇറങ്ങുന്നതിനേക്കാൾ മുൻപ് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു പൂമരം. ചിത്രത്തിലെ കാളിദാസിന്റെ പ്രകടനം പ്രശംസിനിയമായിരുന്നു.
