ജഗതി ശ്രീകുമാറിനെ കൊല്ലരുത്: മകള്‍ പാര്‍വ്വതി
Published on
സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ കൂടുതൽ തെറ്റായ വാർത്തകൾ പ്രചരിക്കാറുണ്ട്.വാർത്തയുടെ സത്യാവസ്ഥ മനസിലാക്കാതെയാണ് പലരും ആ വാർത്ത ഷെയർ ചെയ്യുക. കഴിഞ്ഞ ദിവസങ്ങളായി ജഗതിയെ കുറിച്ചുള്ള വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യപ്പെട്ടിരുന്നു.
ഇതിനെ രൂക്ഷമായ മറുപടി ജഗതിയുടെ മകൾ പാർവ്വതി നൽകിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജഗതി ശ്രീ കുമാറിനെ കൊല്ലരുതെന്ന് മകൾ പറഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടാവുമ്പോൾ അങ്ങോട്ട് വിളിച്ചു അറിയിക്കാമെന്നും പറഞ്ഞു.വെറുതെ എന്തെങ്കിലും കേള്‍ക്കുമ്പോള്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ ഫോര്‍വേഡ് ചെയ്യരുതെന്നും ജഗതിയുടെ മകള്‍ അഭ്യര്‍ത്ഥിച്ചു. പാർവതിയുടെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പാർവ്വതിയുടെ വാക്കുകൾ ……
‘കലാകാരന്മാര്‍ എന്നുള്ളത് പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നുള്ളത് മനസിലാക്കണം. അവര്‍ക്കുമുണ്ട് വികാരങ്ങള്‍ അത് നിങ്ങള്‍ മനസിലാക്കണം. ഞങ്ങള്‍ എന്തുമാത്രം പരിശ്രമം എടുത്താണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ നോക്കുന്നത് എന്നുള്ളത് നിങ്ങള്‍ ചിന്തിക്കണം. ഈ ന്യൂസ് കാണുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക്, മെന്റല്‍ ഡിപ്രഷന്‍ കാരണം വീണ്ടും അദ്ദേഹം ഡൗണ്‍ ആയി പോകുകയാണ്’- പാര്‍വ്വതി പറഞ്ഞു.
അഥവാ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ താന്‍ തന്നെ അത് ഫേസ്ബുക്ക് വഴി അറിയിച്ചോളാമെന്നും പാര്‍വ്വതി പറയുന്നുണ്ട്. ‘അദ്ദേഹത്തെ കൊല്ലരുത് എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നോട്ടെ..
എത്രയോ നല്ല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നില്‍ കരയിപ്പിച്ചും ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ഒരായിസിനു പോരാതെയുള്ള കഥാപാത്രങ്ങളെ സമ്മാനിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും, പ്രാര്‍ത്ഥിക്കുക. ഒരു മകളുടെ എളിയ അഭ്യര്‍ത്ഥനയാണ്. അദ്ദേഹം സന്തോഷവാനായിട്ട് ഇരിപ്പുണ്ട് ഒരു കുഴപ്പവുമില്ല’ .
Continue Reading
You may also like...
Related Topics:Jagathy Sreekumar