പൂമരത്തിനു ശേഷം കാളിദാസ് എത്തുന്നത് ഹിറ്റ് സംവിധായകർക്കൊപ്പം .
ഏറെ നാളുകൾക്ക് ശേഷമായിരുന്നു ചിത്രീകരണത്തിന് ശേഷം കാളിദാസ് ജയറാം നായകനായ പൂമരം പ്രദർശനത്തിന് എത്തിയത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്നാൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നതുമില്ല.എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ കാളിദാസിനെ നായകനാക്കി മലയാളത്തിൽ ഉടൻ തന്നെ രണ്ട് സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്നു എന്നാണ്.
പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ആദ്യം ചിത്രീകരണം ആരംഭിക്കുക .
അതിന് തൊട്ടുപിന്നാലെ ജയസൂര്യയെ നായകനാക്കി ക്യാപ്റ്റൻ എന്ന ചിത്രമൊരുക്കിയ പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിൽ കാളിദാസ് ജയറാം നായകവേഷത്തിൽ എത്തുന്നു എന്നാണ് അറിയുന്നത്.
ക്യാപ്റ്റൻ പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയിരുന്ന ചിത്രമായിരുന്നു. ഫുഡ്ബോൾ താരം വി.പി സത്യന്റെ ജീവിതത്തെ ആസ്പതമാക്കിയായിരുന്നു ക്യാപ്റ്റൻ ഒരുക്കിയിരുന്നത്. പ്രജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ച് മറ്റു വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.
അൽഫോൺസ്പുത്രൻ കാളിദാസിനെ നായകനാക്കി ചിത്രമൊരുക്കുന്നുവെന്ന വാർത്ത നേരത്തെവന്നിരുന്നതാണ്. എന്നാൽ ഇപ്പോൾ പ്രജേഷ് സെൻ ഒരുക്കുന്ന ചിത്രത്തിലും കാളിദാസ് നായകനാകുന്നു എന്നത്.
കാളിദാസ് മലയാള സിനിമയിൽ കൂടുതൽ സജീവമാകുന്നു എന്നതിന്റെ സൂചനയാണ്.
