Connect with us

ചാക്കോച്ചന് മാംഗല്യം തന്തുനാനേന.

Malayalam Breaking News

ചാക്കോച്ചന് മാംഗല്യം തന്തുനാനേന.

ചാക്കോച്ചന് മാംഗല്യം തന്തുനാനേന.

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപത്രമായി എത്തുന്ന പുതിയ ചിത്രത്തിന് ‘മാംഗല്യം തന്തുനാനേന’ എന്ന് പേരിട്ടു. ചാക്കോച്ചന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണ തത്തയായിരുന്നു.

തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. നവാഗത സംവിധായക സൗമ്യ സദാനന്ദനാണ് മാംഗല്യം തന്തുനാനേന സംവിധാനം ചെയ്യുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നിമിഷ സജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ.സക്കിറിയ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, എയ്ഞ്ചലീന മേരി ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പണം കൈകാര്യ ചെയ്യാന്‍ അറിയാത്ത യുവാവ് അതിന് നേര്‍ വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് മാംഗല്യം തന്തുനാനേനയിലൂടെ സംവിധായക പറയുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സലിംകുമാര്‍,ഹരീഷ് കണാരന്‍,വിജയരാഘവന്‍, അലന്‍സിയര്‍,ശാന്തികൃഷ്ണ, പൊന്നമ്മ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തുടര്‍ച്ചയായി ഹിറ്റുകള്‍ ആവര്‍ത്തിക്കുന്ന ചാക്കോച്ചന്റെ മറ്റൊരു വിജയ ചിത്രമായിരിക്കും ഇതെന്ന് മലയാളി പ്രേക്ഷകർ പ്രതീഷിക്കുന്നു.

More in Malayalam Breaking News

Trending

Recent

To Top