മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയറാം. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനും ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മലയാള സിനിമയില്‍ നിന്നും മാറി നില്ക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ്.
മലയാളത്തില്‍ നിന്നും മാറി ഒന്നും നില്‍ക്കുന്നൊന്നുമില്ല എന്നാണ് കാളിദാസ് പറയുന്നത്. ‘ബാലതാരമായി ആദ്യം വന്നത് മലയാളത്തിലാണ്, നായകനായി വന്നതും മലയാളത്തിലാണ്. അതുകഴിഞ്ഞ് ചെയ്ത സിനിമകളും മലയാളത്തില്‍ തന്നെയാണ്. ഇപ്പോള്‍ ഒരു ഗ്യാപ് വന്നത് പ്ലാന്‍ ചെയ്യാതെ സംഭവിച്ചതാണ്. തമിഴില്‍ പാവ കഥൈകള്‍ വന്നു, വിക്രം വന്നു, അങ്ങനെ കുറേ സിനിമകള്‍ തമിഴില്‍ ചെയ്തു.’
‘ആ സമയത്ത് എനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന പോലെത്തെ അല്ലെങ്കില്‍ എനിക്ക് കുറച്ചുകൂടെ കണ്‍വിന്‍സിംഗ് ആയിട്ടുള്ള സിനിമകള്‍ ഒന്നും എനിക്ക് കിട്ടിയില്ല. നേരത്തെ എടുത്ത തീരുമാനങ്ങളും ശരിയായില്ല, അതുകൊണ്ട് ഇനി മലയാളത്തില്‍ ചെയ്യുമ്പോള്‍ നല്ലത് ചെയ്യണം. തിയേറ്ററില്‍ വര്‍ക്ക് ആവാതെ പോയ സിനിമകള്‍ ഉണ്ട്.’
അതൊക്കെ ചിലപ്പോള്‍ നമ്മളുടെ തീരുമാനം കൊണ്ടോ, അല്ലെങ്കില്‍ എവിടെയെങ്കിലും മിസ് ആയതുകൊണ്ടോ, നമ്മള് ചെയ്ത കഥാപാത്രങ്ങള്‍ നന്നാവാതെ പോയതു കൊണ്ടോ ആകും. അതിപ്പോ എല്ലാ അഭിനേതാക്കള്‍ക്കും സംഭവിക്കാറുണ്ട്’ എന്നാണ് കാളിദാസ് പറയുന്നത്.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...