Connect with us

“വലിയൊരു ഭീകരാവസ്ഥയിൽ നിന്ന് രക്ഷപ്പെടാനാണ് ഞാൻ മിമിക്രി പഠിച്ചത് ” – കാളിദാസ് ജയറാം

Malayalam Breaking News

“വലിയൊരു ഭീകരാവസ്ഥയിൽ നിന്ന് രക്ഷപ്പെടാനാണ് ഞാൻ മിമിക്രി പഠിച്ചത് ” – കാളിദാസ് ജയറാം

“വലിയൊരു ഭീകരാവസ്ഥയിൽ നിന്ന് രക്ഷപ്പെടാനാണ് ഞാൻ മിമിക്രി പഠിച്ചത് ” – കാളിദാസ് ജയറാം

ഉരുണ്ടു നല്ല ക്യൂട്ട് ലോക്കിലാണ് ചെറുപ്പത്തിൽ മലയാളികൾ കാളിദാസിനെ കണ്ടിട്ടുള്ളത്. സ്റ്റേജിലൊക്കെ അവാർഡ് വാങ്ങി നന്നായി സംസാരിക്കുന്ന ഒരു വായാടി പയ്യൻ . എന്നാൽ മുതിര്ന്നപ്പോൾ സിനിമയിലെത്തും മുൻപ് ഈ ചെക്കൻ എങ്ങനെ ഇനി നായകനാകും എന്ന് പ്രേക്ഷകർ അത്ഭുതപ്പെട്ടു.

കാരണം അത്രക്ക് തടിയനായിരുന്നു കോളേജ് പഠിക്കുമ്പോൾ കാളിദാസ് . എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മെലിഞ്ഞു ഭയങ്കര ചുള്ളനായി സിനിമയിൽ എത്തി ആരാധികമാരെ കയ്യിലെടുക്കുകയും ചെയ്തു. അച്ഛനെ പോലെ മിമിക്രയ ആയിരുന്നു കാളിദാസന്റെ തട്ടകവും . എന്നാൽ മിമിക്രി ഒരു ഭീകരാവസ്ഥയിൽ പഠിച്ചതാണെന്നു കാളിദാസ് പറയുന്നു .

ലയോള കോളജിൽ പഠിക്കുമ്പോൾ 110 കിലോ ആയിരുന്നു കാളിദാസിന്റെ ഭാരം . അപ്പോൾ സീനിയേർസ് ആ കൊല്ലാത്തെ മാവേലിയായി കാളിദാസിനെ തീരുമാനിച്ചു. ആ ഭീകരാവസ്ഥയിൽ നിന്നും രക്ഷപ്പെടാനാണ് താൻ മിമിക്രി അവതരിപ്പിച്ചതെന്ന് കാളിദാസ് പറയുന്നു.

വണ്ണത്തിന്റെ പേരിൽ ആളുകൾ ഒരുപാട് കളിയാക്കിയിരുന്ന്. പിന്നെ സിനിമയാണ് വഴിയെന്ന് മനസിലായപ്പോൾ ഭാരം കുറച്ചു . കാളിദാസ് പറയുന്നു. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് മനസ് തുറന്നത്.

kalidas about his mimicry and movie craze

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top