‘സിനിമയില് എല്ലാവര്‍ക്കും തിരക്കല്ലേ. ആകെ വിളിക്കുന്നത് ദിലീപ് അങ്കിള് മാത്രം’ – മകള്‍ ശ്രീലക്ഷ്മി…
മലയാളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒന്നായിരുന്നു കലാഭവന് മണിയുടെ വേര്പാട്. മലയാളികള് ഇന്നും വേദനയോടെ മണിയെ ഓര്ക്കാനുള്ള പ്രധാന കാരണം ജീവിച്ചിരുന്നപ്പോള് അദ്ദേഹം പ്രേക്ഷകരേ അത്രമേല് രസിപ്പിച്ചിരുന്നു എന്നതാണ്.
മലയാളിക്ക് എന്നും ഹരമായിരുന്നു മണിയേട്ടന്റെ ചിരി. അഭിനയം, സംഗീതം, സാമൂഹ്യ പ്രവര്ത്തനം എന്നിങ്ങനെയെല്ലാ മേഖലയിലും കഴിവ് തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു കലാഭവന് മണി. സിനിമക്ക് ഉള്ളിലും പുറത്തുമായി നിരവധി സൗഹൃദങ്ങള് ഉള്ള വ്യക്തിയായിരുന്നു മണി. അച്ഛന്റെ മരണത്തിനു ശേഷം സിനിമയില് നിന്നും അങ്ങനെ കാര്യമായി ആരും വിളിക്കാറില്ലയെന്നു മകള് ശ്രീലക്ഷ്മി പറയുന്നു. ആകെ വിളിക്കാറുള്ളത് ദിലീപേട്ടന് ആണെന്നും ശ്രീലക്ഷ്മി പറഞ്ഞു.
ശ്രീലക്ഷ്മിയുടെ വാക്കുകള് ഇങ്ങനെയായിരുന്നു.സിനിമയില്‍ എല്ലാവര്‍ക്കും തിരക്കാണല്ലോ? അതുകൊണ്ടാകും ആരും വിളിക്കാറൊന്നുമില്ല. ദിലീപ് അങ്കിള്‍ ഇടയ്ക്കിടയ്ക്ക് വിളിക്കും. അതൊരു വലിയ ആശ്വാസമാണ്. ഒരു ദിവസം അദ്ദേഹം വീട്ടില്‍ വന്നിരുന്നു. എന്നോട് കുറേ സംസാരിച്ചു. എന്നെ ആശ്വസിപ്പിച്ചിട്ടാണ് പോയത്. അച്ഛന്റെ കുടീരം കാണാന്‍ ദിവസവും ആള്‍ക്കാരു വരുന്നുണ്ട്. മിക്കപേരും സകുടുംബമാണു വരുന്നത്.
വരുന്നവരെയെല്ലാം കാണാനോ സംസാരിക്കാനോ ഞങ്ങള്‍ക്ക് കഴിയാറില്ല.ചാലക്കുടിയില്ലാതെ അച്ഛന് ഒന്നുമുണ്ടായിരുന്നില്ല. അതുപോലെ തന്നെ ചാലക്കുടിക്കാരും. അച്ഛന്‍ വരുന്ന ദിവസങ്ങളിലൊക്കെ കൂട്ടുകാര്‍ക്ക് ഉത്സവമായിരിക്കും. ഇപ്പോള്‍ ആളനക്കം പോലുമില്ല. കണ്ണമ്പുഴ ഭഗവതിക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞതേയുള്ളു. അച്ഛന്‍ ഇല്ലാത്ത രണ്ടാമത്തെ ഉത്സവം.
അച്ഛനുണ്ടായിരുന്നപ്പോള്‍ ചേനത്തുനാട്ടില്‍ നിന്ന് താലം പോകുമായിരുന്നു. മണിത്താലം എന്നാണു ആള്‍ക്കാരൊക്കെ പറഞ്ഞിരുന്നത്. അത്രയ്ക്കും ആഘോഷമായിട്ടായിരുന്നു ആ താലം പോകുന്നത്. രണ്ടു കൊല്ലമായി ചേനത്തുനാട്ടില്‍ നിന്ന് താലം പോയിട്ട്. ഒന്നിനും ഒരു ഉത്സാഹമില്ലെന്നാണ് അച്ഛന്റെ കൂട്ടുകാരൊക്കെ പറയുന്നത്.
Kalabhavan mani’s daughter Sreelekshmi talk about her father.