Connect with us

ജ്യോതികയുടെ പ്രകടനത്തിന് ഒപ്പം പിടിച്ചു നില്ക്കാൻ കഴിയില്ല. ജ്യോതികയെ പ്രശംസിച്ച് കങ്കണ!

kankana jyothika

featured

ജ്യോതികയുടെ പ്രകടനത്തിന് ഒപ്പം പിടിച്ചു നില്ക്കാൻ കഴിയില്ല. ജ്യോതികയെ പ്രശംസിച്ച് കങ്കണ!

ജ്യോതികയുടെ പ്രകടനത്തിന് ഒപ്പം പിടിച്ചു നില്ക്കാൻ കഴിയില്ല. ജ്യോതികയെ പ്രശംസിച്ച് കങ്കണ!

ജ്യോതികയുടെ പ്രകടനത്തിന് ഒപ്പം പിടിച്ചു നില്ക്കാൻ കഴിയില്ല. ജ്യോതികയെ പ്രശംസിച്ച് കങ്കണ

ചന്ദ്രമുഖി എന്ന ചിത്രത്തിലെ ജ്യോതികയുടെ പ്രകടനത്തെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത്. ബോളിവുഡ് നടിമാരില്‍ തന്നെയാണ് ഏറെ ഇഷ്ടം എന്ന് ജ്യോതിക പറയുന്ന ഒരു അഭിമുഖത്തിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ഈ പ്രശംസ.

ജ്യോതികയുടെ വാക്കുകള്‍ ഏറെ പ്രോത്സാഹനമേകുന്നതാണെന്ന് കങ്കണ ട്വീറ്റില്‍ പറയുന്നു. ദിവസവും ചന്ദ്രമുഖിയിലെ കങ്കണയുടെ പ്രകടനം കാണാറുണ്ട്. ചന്ദ്രമുഖി 2- ന്റെ ക്ലൈമാകസ്സ് ഷൂട്ടിലാണ് താനിപ്പോള്‍ എന്നതാണ് അതിനുകാരണം. ആദ്യഭാഗത്തില്‍ ആശ്ചര്യജനകമാണ് അവരുടെ പ്രകടനം. ആ ബ്രില്ല്യന്‍സിനൊപ്പം എത്താന്‍ പറ്റുമോയെന്ന് തോന്നുന്നില്ലെന്നും കങ്കണ കുറിച്ചു.

പി.വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2 ആണ് കങ്കണ നായികയായെത്തുന്ന പുതിയ തമിഴ് ചിത്രം. രാഘവ ലോറന്‍സാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. വടിവേലുവും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എം.എം കീരവാണി സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലയാണ് നൃത്തസംവിധാനം നിര്‍വ്വഹിക്കുന്നത്.

മലയാളത്തിലെ സൂപ്പര്‍ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായിരുന്നു ജ്യോതിക രജനീകാന്ത്, നയന്‍താര, പ്രഭു, വടിവേലു തുടങ്ങി നിരവധി താരങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചന്ദ്രമുഖി 2.

കരിയറിൻ്റെ തുടക്കത്തിൽ ധാം ധൂമിൽ ജയം രവിയുടെ നായികയായി തമിഴ് സിനിമയിൽ അഭിനയിച്ച കങ്കണ റണൗത്ത് പിന്നീട് ബോളിവുഡിലെ കരിയറിലായിരുന്നു പിന്നീട് ശ്രദ്ധ കൊടുത്തത് . മികച്ച സിനിമകളുടെ ഭാഗമായ കങ്കണ ഇന്നു ബോളിവുഡിൽ ബോക്സോഫീസിൽ ഏറെ വിലയുള്ള താരമാണ്. മറ്റു സൂപ്പർതാര ചിത്രങ്ങളിൽ നിന്നും അകന്ന് സ്വന്തം മേൽവിലാസത്തിലെത്തുന്ന ചിത്രങ്ങളിലാണ് ഇന്ന് ഈ വിവാദ നായിക കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.

More in featured

Trending

Recent

To Top