Actor
അച്ഛന് 1862 കോടി രൂപയുടെ ആസ്തി; മകൻ ജുനൈദിന്റെ യാത്ര ഓട്ടോറിക്ഷയിൽ!, സ്വന്തമായൊരു കാർ വാങ്ങാത്ത കാരണത്തെ കുറിച്ചും താരപുത്രൻ
അച്ഛന് 1862 കോടി രൂപയുടെ ആസ്തി; മകൻ ജുനൈദിന്റെ യാത്ര ഓട്ടോറിക്ഷയിൽ!, സ്വന്തമായൊരു കാർ വാങ്ങാത്ത കാരണത്തെ കുറിച്ചും താരപുത്രൻ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ൽഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് താരത്തിന്റെ മകൻ ജുനൈദും സിനിമിയിലേയ്ക്ക് എത്തിയിരുന്നു. ഇപ്പോഴിതാ മുംബൈ നഗരത്തിലൂടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന ജുനൈദിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറിന്റെ മകനായിട്ടു പോലും സ്വന്തമായൊരു കാർ വാങ്ങാത്തതിനെ കുറിച്ച് ജുനൈദും പറഞ്ഞിട്ടുണ്ട്. സ്വന്തം കാറിനെക്കാൾ പൊതുഗതാഗതമാണ് യാത്ര ചെയ്യാൻ സൗകര്യം. ഞാൻ മുംബൈയിൽ റിക്ഷയിൽ സഞ്ചരിക്കാറുണ്ട്. ബസിലും പോകാറുണ്ട്. യാത്ര ചെയ്യാൻ എളുപ്പ മാർഗമാണിത്. പാർക്കിങ്ങിനെക്കുറിച്ച് വിഷമിക്കേണ്ടെന്നാണ് ജുനൈദ് പറയുന്നത്.
1862 കോടി രൂപ ആസ്തിയുള്ള ആമിർ ഖാന്റെ മകൻ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അച്ഛനെ പോലെ തന്നെ മകനും ഡൗൺ ടു എർത്ത് ആണല്ലോ.. ഇങ്ങനെയും താരപുത്രന്മാർ ഉണ്ടോ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അടുത്തിടെ പിതാവിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും താരം പറഞ്ഞിരുന്നു. സിനിമാ പരാജയങ്ങൾ അദ്ദേഹത്തെ ബാധിക്കുന്നുണ്ട്. എന്നാൽ സമയമെടുത്ത് അതിനെക്കുറിച്ച് പഠിച്ച്, തെറ്റ് സംഭവിച്ചത് എവിടെയെന്ന് കണ്ടെത്തി തിരുത്തി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. അതാണ് ഏറ്റവും നല്ല മാർഗമെന്നാണ് എനിക്കും തോന്നുന്നത് എന്നും ജുനൈദ് പറഞ്ഞിരുന്നു.
അതേസമയം, ‘മഹാരാജ്’ എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് അഭിനയത്തിലേയ്ക്ക് എത്തിയിരുന്നത്. എന്നാൽ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനം നടന്നിരുന്നു. ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്ന് ആരോപിച്ച് പുഷ്ടിമാർഗ് വിഭാഗത്തിലെ ആളുകൾ കോടതിയെ സമീപിച്ചതിന് പിന്നാലെ ചിത്രം ഗുജറാത്ത് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു.
ജയ്ദീപ് അഹ്ലാവത്തും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം സിദ്ധാർഥ് പി മൽഹോത്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 1862 ലെ മഹാരാജ് മാനനഷ്ടകേസ് ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മാധ്യമപ്രവർത്തകനും സാമൂഹിക പരിഷ്‌കർത്താവുമായ കർസൻദാസ് ആയാണ് ജുനൈദ് ഖാൻ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.