Actor
ഒരു തവണ പോലും അദ്ദേഹം മുഖം ചുളിച്ചില്ല, അത്രയും സന്തോഷത്തോടെ എൻജോയ് ചെയ്താണ് സേതുവിനെ എസ്.ജെ സൂര്യ അവതരിപ്പിച്ചത്; ധനുഷ്
ഒരു തവണ പോലും അദ്ദേഹം മുഖം ചുളിച്ചില്ല, അത്രയും സന്തോഷത്തോടെ എൻജോയ് ചെയ്താണ് സേതുവിനെ എസ്.ജെ സൂര്യ അവതരിപ്പിച്ചത്; ധനുഷ്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ധനുഷ് ചിത്രമാണ് രായൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധനുഷിന്റെ 50-ാമത്തെ ചിത്രം കൂടിയാണ് രായൻ. കാളിദാസ് ജയറാം, സന്ദീപ് കിഷൻ, എസ്.ജെ സൂര്യ, ദുഷാര വിജയൻ, പ്രകാശ് രാജ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
ചിത്രത്തിൽ വിലല്ൻ വേഷത്തിലാണ് എസ്ജെ സൂര്യ എത്തിയിരുന്നത്. ധനുഷിനൊപ്പമുള്ള എസ്.ജെ സൂര്യയുടെ കോമ്പിനേഷൻ രംഗങ്ങളെല്ലാം തിയേറ്ററുകളിൽ കയ്യടികൾ നേടിയിരുന്നു. ഇപ്പോഴിതാ സേതുവിനെ ഒന്നു കൂടി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്.
ധനുഷ് എനിക്ക് സിനിമയിലെ ചില സീനുകൾ കാണിച്ചു തന്നിരുന്നു. ബ്രില്യന്റായിരുന്നു അതെന്നാണ് പ്രകാശ് രാജ് വിഡിയോയിൽ പറയുന്നത്. ഒരു തവണ പോലും അദ്ദേഹം മുഖം ചുളിച്ചില്ല. അത്രയും സന്തോഷത്തോടെ എൻജോയ് ചെയ്താണ് സേതുവിനെ എസ്.ജെ സൂര്യ അവതരിപ്പിച്ചതെന്ന് ധനുഷും പറയുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷിനിടെയായിരുന്നു ധനുഷ് ഇക്കാര്യം പറഞ്ഞത്.
അതേസമയം, മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ധനുഷിന്റെ രായൻ. നേരത്തെ ജൂലെെ 14-നാണ് ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ‘ഇന്ത്യൻ 2’ റിലീസ് കാരണം രായൻ റിലീസ് നീട്ടിവെച്ചതാണെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. കഴിഞ്ഞ വർഷം ജൂലായിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായൻ. 2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനംചെയ്ത ആദ്യചിത്രം. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘നിലവുക്ക് എൻമേൽ എന്നടീ കോപം’ എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്. പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്.