Malayalam Breaking News
പ്രണയദിനത്തിൽ സർപ്രൈസുമായി ജൂഹി; ആകാംക്ഷയോടെ പ്രേക്ഷകർ..
പ്രണയദിനത്തിൽ സർപ്രൈസുമായി ജൂഹി; ആകാംക്ഷയോടെ പ്രേക്ഷകർ..
ഉപ്പും മുളകിൽ നിന്നും പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ ജൂഹി തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഉപ്പും മുളകും എന്ന പരമ്പരയിലെ ലച്ചുവായിട്ടായിരുന്നു പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്.
പ്രിയതമന്റെ കൂടെയുള്ള ചിത്രങ്ങളും ജൂഹി പങ്കുവെയ്ക്കാറുണ്ട് . ഇ വരുന്ന പ്രണയദിനത്തിൽ ആരാധകർക്കായി ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ജൂഹി. റിമി അവതാരക ആയി പങ്കെടുക്കുന്ന ഒന്നും ഒന്നും മൂന്നിൽ അതിഥികളായി ഇരുവരും എത്തുന്നുണ്ട്. ഹേമന്ദ് മേനോനാണ് ചിത്രങ്ങൾ പങ്കുവെച്ചത്. റിമി ടോമിയെയും ജൂഹിയെയും രോവിനെയും ചിത്രത്തിൽ കാണാം.
ഒന്നും ഒന്നും മൂന്നിൽ അതിഥികളായിട്ടാണ് ഇരുവരും എത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതീവ സന്തോഷത്തോടെയാണ് എല്ലാവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു ഹേമന്ദ് ചിത്രം പങ്കുവെച്ചത്. ഇവരുടെ പ്രണയകഥയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. അതുകൊണ്ട് തന്നെ ഇരുവരുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മലയാള ടെലിവിഷൻ പ്രേക്ഷകർ.
ഉപ്പും മുളകും പരമ്ബരയുടെ സംവിധായകന്‍ എസ്ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമായ ജിബൂട്ടിയുടെ പൂജ ചടങ്ങില്‍ ജുഹി രോവിനൊപ്പമായിരുന്നു എത്തിയത്. പിന്നാലെ ഇരുവരുമൊരുമിച്ചുള്ള ഫോട്ടയും പുറത്തു വന്നു. ഉപ്പും മുളകും ടീം സിനിമാ ജിബൂട്ടി പൂജയില്‍ തിളങ്ങി ലച്ചുവും വരനും എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് അജ്മല്‍ കുറിച്ചിരിക്കുന്നത്.
അഭിനയത്തിലും മോഡലിങ്ങിലും താല്‍പര്യമുള്ള രോവിന്‍ ഒരു സംഗീത ആല്‍ബത്തില്‍ ജൂഹിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്. രാജസ്ഥാൻ സ്വദേശി രഗവീർ ശരൺ റസ്തുഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി റുസ്തഗി.
Juhi Rustagi
