Connect with us

പത്തുലക്ഷം രൂപ അഡ്വാന്‍സ് പ്രതിഫലം വാങ്ങി പെപ്പെ നിര്‍മാതാവിനെ പറ്റിച്ചു; ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ പെപ്പെ ഇന്ന് മാധ്യമങ്ങളെ കാണും

Malayalam

പത്തുലക്ഷം രൂപ അഡ്വാന്‍സ് പ്രതിഫലം വാങ്ങി പെപ്പെ നിര്‍മാതാവിനെ പറ്റിച്ചു; ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ പെപ്പെ ഇന്ന് മാധ്യമങ്ങളെ കാണും

പത്തുലക്ഷം രൂപ അഡ്വാന്‍സ് പ്രതിഫലം വാങ്ങി പെപ്പെ നിര്‍മാതാവിനെ പറ്റിച്ചു; ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ പെപ്പെ ഇന്ന് മാധ്യമങ്ങളെ കാണും

പണം വാങ്ങി സിനിമയില്‍ നിന്ന് പിന്മാറിയെന്ന് സംവിധായകന്‍ ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ തയ്യാറെടുത്ത് നടന്‍ ആന്റണി വര്‍ഗീസ്. സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് പിന്മാറിയതിനാല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനായില്ല എന്നായിരുന്നു ജൂഡിന്റെ ആരോപണം.

ഇന്ന് രാവിലെ 11മണിക്കാണ് താരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. പത്തുലക്ഷം രൂപ അഡ്വാന്‍സ് പ്രതിഫലം വാങ്ങി പെപ്പെ നിര്‍മാതാവിനെ പറ്റിച്ചെന്നും ഇതില്‍ വിഷമിച്ച നിര്‍മാതാവ് കരഞ്ഞെന്നും നടനും സംവിധായകനുമായ ജൂഡ് ആരോപിച്ചിരുന്നു. ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് ജൂഡ് പെപ്പെക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടി നല്‍കാനാണ് പെപ്പെ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. വാങ്ങിയ പണം പെപ്പെ നിര്‍മാതാവിന് തിരിച്ചു നല്‍കിയെന്ന് ജൂഡ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ഇപ്പോള്‍ ഷെയ്ന്‍ നിഗം, ഭാസി എന്നിവര്‍ക്കൊക്കെ എതിരെ വരുന്ന കുറ്റം അവര്‍ ലഹരിമരുന്ന് അടിച്ചു, കഞ്ചാവിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പച്ചയ്ക്ക് സാധാരണ മനുഷ്യനായി ഒരുത്തനുണ്ട് പെപ്പെ എന്നു വിളിക്കുന്ന ആന്റണി വര്‍ഗീസ്. അയാളെ എല്ലാവരും നല്ലവന്‍ എന്നു വിചാരിച്ച് ഇരിക്കുകയാണ്. ഞാന്‍ നിര്‍മ്മിക്കാന്‍ കരുതിയിരുന്ന ഒരു സിനിമയുണ്ട്. എന്റെ കൈയ്യില്‍ കാശ് ഒരുപാട് ഉണ്ടായിട്ടല്ല.

ആ സമയത്ത് എന്റെ സിനിമ ചെയ്യാന്‍ വന്ന അരവിന്ദ് എന്ന ഒരു നിര്‍മ്മാതാവിനടുത്തുനിന്ന് പെപ്പെ പത്ത് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി, അവന്റെ സഹോദരിയുടെ കല്യാണം നടത്തി. അതിന് ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുന്‍പ് പിന്മാറി.അങ്ങനെ ഒരുത്തന്‍ ആണ് അവന്‍. ഞാന്‍ മിണ്ടാതിരുന്നത് എന്റെ അസോസിയേറ്റ് ആയിരുന്ന ആളുടെ സിനിമയാണ്, അവന് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതിയാണ് ഞാന്‍ മിണ്ടാതിരുന്നത്.

കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം മനുഷ്യത്വം ഇല്ലാതിരിക്കുക, വൃത്തികേട് കാണിക്കാനുള്ള ചങ്കൂറ്റം ഇതൊക്കെയാണ് ഏറ്റവും വലിയ പ്രശ്‌നം. ഇങ്ങനെയുള്ളവര്‍ സിനിമയില്‍ ഉള്ളതുകൊണ്ടാണ് പ്രശ്‌നം. ആ നിര്‍മ്മാതാവും ഭാര്യയും എന്നോട് ഇതേക്കുറിച്ച് പറഞ്ഞ് കരഞ്ഞിട്ടുണ്ട്,’ ജൂഡ് പറഞ്ഞു.

‘ഇതെല്ലാം ചെയ്തിട്ട് ‘ആരവം’ എന്നൊരു സിനിമ പെപ്പെ ചെയ്തു. ഇപ്പോള്‍ ‘ആര്‍ ഡി എക്‌സ്’ ചെയ്യുന്ന നിഹാസിന്റെ ആദ്യ സിനിമയാണ് അത്. ആ സിനിമ പിന്നീട് വേണ്ടെന്നുവച്ചു, ശാപമാണ്, കട്ട ശാപമാണ് അതൊക്കെ. ഇതുപോലെ യോഗ്യതയില്ലാത്ത ഒരുപാടുപേര്‍ ഇന്‍ഡസ്ട്രയില്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. ഈ പെപ്പെ ഒക്കെ പെല്ലിശ്ശേരിയില്ലെങ്കില്‍ ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ട ആവശ്യമില്ല.

ഇത്തരത്തില്‍ നന്ദിയില്ലാത്ത ഒരുപാട് ആളുകള്‍ ഉള്ള ഇന്ഡസ്ട്രിയാണ്. നമ്മള്‍ വന്ന വഴി മറക്കാന്‍ നിക്കരുത് എന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു. എന്റെ അസിസ്റ്റന്റായ നിധീഷിന്റെ സിനിമ പൂര്‍ത്തിയായി. ബേസിലിനെ വച്ച് അത് പൂര്‍ത്തിയാക്കാനായി. എന്നാലും ഇത്തരത്തില്‍ ഉള്ള നന്ദി കേടുകള്‍ വിട്ടുപോകരുത്.

സിനിമ പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍, എന്റെ കൈയ്യില്‍ വോയിസ് ക്ലിപ്പുകള്‍ ഉണ്ട്. ഷെയ്‌നെയും ഭാസിയെയും ഒക്കെ എല്ലാവരും കുറ്റം പറയുന്നു, യഥാര്‍ത്ഥ വില്ലന്‍ അവിടെ ഒളിച്ചിരിക്കുകയാണ്. അവന്‍ ഉഡായിപ്പിന്റെ ഉസ്!താദ് ആണ്. തിരക്കഥ ഇഷ്!ടപ്പെട്ടില്ല എന്നാണ് അവന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയതിന് കാരണമായി ചൂണ്ടിക്കാട്ടിയത്,’ എന്നും ജൂഡ് അഭിമുഖത്തില്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top