Bollywood
എല്ലാവരുടെയും സ്വപ്നങ്ങള്‍ ഒന്നുതന്നെ, നെപ്പോട്ടിസത്തേക്കുറിച്ചുള്ള ചര്‍ച്ച എവിടെ നിന്നാണ് വരുന്നതെന്ന് ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു; ആലിയ ഭട്ട്
എല്ലാവരുടെയും സ്വപ്നങ്ങള്‍ ഒന്നുതന്നെ, നെപ്പോട്ടിസത്തേക്കുറിച്ചുള്ള ചര്‍ച്ച എവിടെ നിന്നാണ് വരുന്നതെന്ന് ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു; ആലിയ ഭട്ട്
ബോളിവുഡിനെ ചുറ്റിപ്പറ്റി നെപ്പോട്ടിസം എന്നുമൊരു ചര്‍ച്ചാ വിഷയമാണ്. സിനിമാ കുടുംബങ്ങളിലെ പുതിയ തലമുറക്കാര്‍ക്ക് സഹായം ഒരുക്കുന്നതില്‍ കരണ്‍ ജോഹറിന്റെ പേര് വിവാദാത്മകമായി ഉയര്‍ന്ന് കേള്‍ക്കാറുമുണ്ട്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബി ടൗണില്‍ നെപ്പോട്ടിസത്തിനെതിരെയുള്ള ശബ്ദങ്ങളെ ഉറച്ചതാക്കി. ഹിന്ദി സിനിമാ വ്യവസായത്തില്‍ സ്വജനപക്ഷപാതമുണ്ടെന്നും തനിക്ക് വഴി എളുപ്പമായിരുന്നെന്നും പറയുകയാണ് നടി ആലിയ ഭട്ട്.
‘കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഞാനതിനെ സഹാനുഭൂതിയോടെയാണ് കാണുന്നത്. മറ്റൊരാളേക്കാള്‍ എന്റെ യാത്ര ഒരുപക്ഷെ എളുപ്പമാണെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. എന്റെ സ്വപ്നങ്ങളെ മറ്റൊരാളുടെ സ്വപ്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഒരു സ്വപ്നവും വലുതോ ചെറുതോ കൂടുതല്‍ തീവ്രമോ അല്ല.
എല്ലാവരുടെയും സ്വപ്നങ്ങള്‍ ഒന്നുതന്നെ, എല്ലാവരുടെയും ആഗ്രഹങ്ങള്‍ ഒന്നുതന്നെ. അതിനാല്‍ നെപ്പോട്ടിസത്തേക്കുറിച്ചുള്ള ചര്‍ച്ച എവിടെ നിന്നാണ് വരുന്നതെന്ന് ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നുണ്ട്. എന്റെ സിനിമാ പ്രവേശം എളുപ്പമായിരുന്നെന്ന് ഞാന്‍ മനസിലാക്കുന്നു. എനിക്ക് ആ ആനുകൂല്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കുന്നു.
അതുകൊണ്ട് തന്നെയാണ് എല്ലാ ദിവസവും ഞാനെന്റെ നൂറു ശതമാനം നല്‍കുന്നത്. എന്റെ ജോലി ഒരിക്കലും ഞാന്‍ നിസ്സാരമായി കാണുന്നില്ല. എനിക്ക് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം വിനയത്തോടെ ജോലി തുടരുക എന്നതാണ്,’ ഹാര്‍പേഴ്‌സ് ബസാര്‍ അറേബ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആലിയ ഭട്ട് പറഞ്ഞു.
സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ലൂടെയായിരുന്നു ആലിയയുടെ അരങ്ങേറ്റം. വരുണ്‍ ധവാന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവരായിരുന്നു സഹ താരങ്ങള്‍.