Malayalam
അമ്മമാരുടെ ശാപം പാഴായി പോവില്ല; രണ്ട് യുവാക്കളെ എന്‍ഐഎക്ക് ഒറ്റുകൊടുത്തതിനുള്ള തിരിച്ചടി; ആഞ്ഞടിച്ച് ജോയ് മാത്യു
അമ്മമാരുടെ ശാപം പാഴായി പോവില്ല; രണ്ട് യുവാക്കളെ എന്‍ഐഎക്ക് ഒറ്റുകൊടുത്തതിനുള്ള തിരിച്ചടി; ആഞ്ഞടിച്ച് ജോയ് മാത്യു
വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎയ്ക്ക് ഒറ്റുകൊടുത്തതില്‍ സർക്കാരിനേറ്റ തിരിച്ചടിയാണ് സ്വർണക്കടത്തുകേസെന്ന് സംവിധായകൻ ജോയ് മാത്യു.സർക്കാരിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു ആഞ്ഞടിക്കുകയാണ് . യുഎപിഎ ചുമത്തി അറസ്റ്റിലായ അലന് ഷുഹൈബ്-താഹാ ഫസല്‍ സംഭവത്തെ സ്വര്‍ണക്കടത്തിലെ സര്‍ക്കാരിന്റെ തിരിച്ചടിയുമായി ബന്ധിപ്പിച്ചായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.
ജോയ് മാത്യുവിന്റെ കുറിപ്പ്:
“ഒരമ്മയുടെ കണ്ണുനീരിനുകടലുകളിൽഒരു രണ്ടാം പ്രളയംആരംഭിക്കാൻ കഴിയും മകനേ കരുണയുള്ള മകനേ ഏത് കുരുടൻ ദൈവത്തിനു വേണ്ടിയാണ്നീ ബലിയായത് ?”
പ്രിയ കവി സച്ചിദാനന്ദൻ എഴുതിയ വരികളാണിത് .എത്ര അർഥവത്താണീവരികൾ എന്ന് ഇതാ കാലം തെളിയിക്കുന്നു. യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക !
അതേ NIA യുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തി യുടെ ഇന്നത്തെ അവസ്ഥ !അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി !ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽഎങ്ങിനെ തെറ്റുപറയാനാകും
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു തിരുവനന്തപുരത്തെ പേരൂര്‍ക്കട പൊലീസ് ക്ലബില്‍ അഞ്ച് മണിക്കൂറോളമാണ് ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തത്. പ്രാഥമികഘട്ട ചോദ്യം ചെയ്യലായിരുന്നു ഇന്ന് നടന്നത്. സ്വപ്നയും സന്ദീപ് നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരിക്കുന്നത്.
ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് എന്‍.ഐ.എ നോട്ടീസ് നല്കി. ഇന്നലെ എന്‍.ഐ.എ സംഘം ശിവശങ്കറിനെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍.ഐ.എ ആവശ്യപ്പെട്ടത്. നേരത്തെ കസ്റ്റംസിന് നല്കിയ അതേ മൊഴിയാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ എന്‍ഐഎ സംഘത്തോടും ആവര്‍ത്തിച്ചത്.
സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും സ്വപ്നയും സരിത്തുമായി സുഹൃത്ത് ബന്ധം മാത്രമേയുള്ളുവെന്നാണ് ശിവശങ്കര്‍ എന്‍.ഐ.എക്ക് മൊഴി നല്‍കിയത്. സ്വര്‍ണക്കടത്ത് വിവരങ്ങളെല്ലാം ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്ന സരിത്തിന്റെ മൊഴി ശിവശങ്കര്‍ നിഷേധിക്കുകയും ചെയ്തിരുന്നു. സ്വര്‍ണം പിടികൂടുന്നതിന് മുമ്പ് പ്രതികള്‍ ശിവശങ്കറിന്റെ ഓഫീസിലെത്തി കണ്ടോയെന്ന കാര്യം കൂടി എന്‍ഐഎ സംഘം അന്വേഷിക്കുന്നുണ്ട്. ഇതിനായി സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളും എന്‍ഐഎ പരിശോധിക്കും.
അതേസമയം എന്‍.ഐ.എ സൈബര്‍ ഫോറന്‍സിക് വിഭാഗം സെക്രട്ടേറിയറ്റില്‍ പരിശോധിച്ചേക്കും. സ്വപ്നയും സരിത്തും സെക്രട്ടേറിയറ്റില്‍ പതിവായി എത്താറുണ്ടായിരുന്നെന്ന് മനസ്സിലാക്കിയാണ് തെളിവിനായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി എന്‍.ഐ.എ ചീഫ്സെക്രട്ടറിക്ക് കത്ത് നല്‍കിയത്. എല്ലാത്തിനും കാരണം ശിവശങ്കറുമായുള്ള സ്വപ്നയുടെ ബന്ധമാണ്. സ്വപ്ന ശരിക്കും ശങ്കറിനെ മുതലെടുത്തോ എന്നാണ് ഇനി അറിയേണ്ടത്. അത് വരും ദിവസങ്ങളില്‍ അറിയാവുന്നതാണ്.
