Connect with us

പൂച്ച പുറത്താകുമോ അതോ അകത്താവുമോ?; പോസ്റ്റുമായി ജോയ് മാത്യു

Malayalam

പൂച്ച പുറത്താകുമോ അതോ അകത്താവുമോ?; പോസ്റ്റുമായി ജോയ് മാത്യു

പൂച്ച പുറത്താകുമോ അതോ അകത്താവുമോ?; പോസ്റ്റുമായി ജോയ് മാത്യു

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ജോയ് മാത്യു. നടന്‍ എന്നതിനപ്പുറം പൊതു കാര്യങ്ങളില്‍ തന്റെ തുറന്ന അഭിപ്രയങ്ങള്‍ പങ്കുവെക്കുന്ന ആളുകൂടിയാണ് അദ്ദേഹം. അത് പലപ്പോഴും സൈബര്‍ അറ്റാക്കുകളിലേയ്ക്കും പോകാറുണ്ട്. പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചും പരിഹസിച്ചും അദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകള്‍ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ അത്തരത്തില്‍ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. കുടുങ്ങി കിടക്കുന്ന ഒരു പൂച്ചയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ,

പൂച്ച പുറത്താകുമോ അതോ അകത്താവുമോ? (നര്‍മ്മബോധമില്ലാത്ത മനോരോഗികള്‍ക്ക് കമന്റ് ബോക്‌സില്‍ പ്രവേശനമില്ല).. എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

ഇതിന് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എക്‌സാലോജിക് പൂച്ച ആണെങ്കില്‍ ആ പൂച്ചയ്ക്ക് നാല് കാലില്‍ വീഴാന്‍ അറിയാം !! അച്ഛന്‍ പൂച്ചയെ കൊണ്ട് കേന്ദ്ര പൂച്ചകളുടെ കാല് നക്കിയെങ്കിലും രക്ഷപ്പെട്ടിരിക്കും. പൂച്ച പാലുകുടിച്ചത് കണ്ണടച്ചായതിനാല്‍ മറ്റാരും കണ്ടുകാണാന്‍ സാധ്യത ഇല്ല….പക്ഷെ പൂച്ച് പുറത്തായി എന്നതാണ് സത്യം. ഈ പൂച്ച ആണോ പെന്‍ഷന്‍ കൊണ്ട് മീന്റെ തല വാങ്ങിയെ. പൂച്ച ആയത് കൊണ്ട് അകത്ത് ആയാലും അതെ വേഗത്തില്‍ പുറത്തിറങ്ങും.

അമ്മയുടെ പെന്‍ഷന്‍ കൊണ്ട് ഐ ടി ബിസിനസ് തുടങ്ങിയ പൂച്ച ആണോ ഇത്. പൂച്ച അകത്താകുമോ പുറത്താകുമോ എന്നതിന് വലിയ പ്രസക്തി ഒന്നുമില്ല!!!!
കാരണം നമ്മുടെ രാജ്യത്തെ രാഷ്ട്രീയം, നേതാക്കളുടെ പരസ്പര ധാരണയോടെ കൂടിയുള്ള പൊറോട്ട് നാടകങ്ങളാണ്. ‘പൂച്ച് ‘ പുറത്തായ സ്ഥിതിക്ക് ജനങ്ങളെ പറ്റിക്കാന്‍ വേണ്ടി നടത്തുന്ന നാടകങ്ങള്‍ക്കാണ് ഇനി പ്രസക്തി. എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

More in Malayalam

Trending

Recent

To Top