Malayalam Breaking News
ഞാനന്ന് സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ മമ്മൂട്ടിയ്ക്ക് സൂപ്പര്‍സ്റ്റാറായി നില്‍ക്കാന്‍ കഴിയില്ലായിരുന്നു: ജോയ് മാത്യു
ഞാനന്ന് സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ മമ്മൂട്ടിയ്ക്ക് സൂപ്പര്‍സ്റ്റാറായി നില്‍ക്കാന്‍ കഴിയില്ലായിരുന്നു: ജോയ് മാത്യു
ഞാനന്ന് സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ മമ്മൂട്ടിയ്ക്ക് സൂപ്പര്‍സ്റ്റാറായി നില്‍ക്കാന്‍ കഴിയില്ലായിരുന്നു: ജോയ് മാത്യു
താനന്ന് സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ മമ്മൂട്ടിയ്ക്ക് സൂപ്പര്‍സ്റ്റാറായി നില്‍ക്കാന്‍ കഴിയില്ലായിരുന്നെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നതിനിടെ അദ്ദേഹം തമാശരൂപേണ പറഞ്ഞതാണിത്.
മുന്നറിയിപ്പ്, രാജാധിരാജ, സൈലന്‍സ്, പത്തേമാരി, ഉട്ട്യോപ്പയിലെ രാജാവ്, പുത്തന്‍പണം തുടങ്ങീ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇരുവരും ഒന്നിച്ചെത്തിയത് ജോയ് മാത്യു തന്നെ തിരക്കഥയെഴുതിയ അങ്കിള്‍ എന്ന ചിത്രത്തിലായിരുന്നു. ജോയ് മാത്യവിന്റെ കെരിയര്‍ ബെസ്റ്റ് ചിത്രമായ ഷട്ടറിന് ശേഷം അദ്ദേഹം തിരക്കഥയെഴുതിയ ചിത്രമാണ് അങ്കിള്‍.
ജോയ് മാത്യുവിന്റെ വാക്കുകളിലേയ്ക്ക്-
‘ഞാനും മമ്മൂട്ടിയും തമ്മില്‍ നല്ലൊരു ബന്ധമാണുള്ളത്. ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുള്ള കാര്യം മമ്മൂട്ടിക്കറിയാമായിരുന്നു. ഒരിക്കല്‍ മമ്മൂട്ടി എന്നോട് ചോദിച്ചു, ആ സമയത്ത് പിന്നെ ഞാന്‍ എന്തേ സിനിമയില്‍ നില്‍ക്കാതിരുന്നതെന്ന്? മമ്മൂട്ടിയുടെ ആ ചോദ്യത്തിന് തമാശയായ ഒരു മറുപടിയാണ് ഞാന്‍ കൊടുത്തത്. ഞാന്‍ ആ സമയത്ത് സിനിമയില്‍ നിന്നിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സൂപ്പര്‍സ്റ്റാറായി നില്‍ക്കാന്‍ കഴിയില്ലായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി ചിരിച്ചു.’
കൂടുതല്‍ വായിക്കുവാന്‍-
ആ സമയം ഞാന്‍ അനുഭവിച്ച നിസ്സഹായത വളരെ വലുതാണ്. – നദിയ മൊയ്തു
Joy Mathew about Mammootty
