Malayalam Breaking News
ഞാന്‍ കാരണമാണ് ലോഹിതദാസ് മരിച്ചത്: ഉണ്ണി മുകുന്ദന്‍
ഞാന്‍ കാരണമാണ് ലോഹിതദാസ് മരിച്ചത്: ഉണ്ണി മുകുന്ദന്‍
ഞാന്‍ കാരണമാണ് ലോഹിതദാസ് മരിച്ചത്: ഉണ്ണി മുകുന്ദന്‍
താന്‍ കാരണമാണ് സംവിധായകന്‍ ലോഹിതദാസ് മരിച്ചതെന്ന് ഉണ്ണി മുകുന്ദന്‍. തനിക്ക് സിനിമയില്‍ ആദ്യമായി അവസരം നല്‍കാന്‍ തയ്യാറായത് ലോഹിതദാസ് ആയിരുന്നെന്നും അതുകൊണ്ട് അദ്ദേഹം മരിച്ചത് തന്റെ ജാതകം ശരിയല്ലാത്തത് കൊണ്ടാണെന്നും ചിലര്‍ പറഞ്ഞതായി ഉണ്ണി മുകുന്ദന്‍ പറയുന്നു.
സിനിമ കരിയറാക്കണമെന്നായിരുന്നു ആഗ്രഹം. ആ മനോഭാവം ലോഹിസാറിന് ഇഷ്ടമായെന്നും ഉണ്ണി പറയുന്നു. ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തില്‍ ആദ്യം നായകനായി പരിഗണിച്ചത് തന്നെയായിരുന്നു. എന്നാല്‍ ആത്മവിശ്വാസമില്ലാത്തതിനാല്‍ ആ ഓഫര്‍ താന്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ശരി നമ്മുക്ക് സിനിമ ചെയ്യാം എന്ന ഇന്‍സ്റ്റന്റ് മറുപടി ലോഹി സാറില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറയുന്നു.
സിനിമയെ കുറിച്ച് ഒന്നുമറിയാതെ എടുത്ത് ചാടേണ്ട എന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാല്‍ അതിന് ശേഷം നമ്മളെ വിട്ട് പോകുകയായിരുന്നു. ഇനി എന്ത് എന്നൊരു ചോദ്യം തന്റെ മനസ്സിലുണ്ടായി. സിനിമയില്‍ നിന്ന് കുറേ ചീത്ത പേര് തനിയ്ക്ക് കിട്ടി. അതിന്റെ തുടക്കം തന്നെ സാറിന്റെ മരണത്തോടെയായിരുന്നു. ലോഹിസാര്‍ മരിച്ചത് തന്റെ ജാതകം ശരിയല്ലാത്തോണ്ടായിരുന്നു എന്നുവരെ ചിലര്‍ പറഞ്ഞു പരത്തിയെന്നും ഉണ്ണി പറഞ്ഞു.
കൂടുതല്‍ വായിക്കുവാന്‍-
മെഗാ സ്റ്റാർ മമമ്മൂട്ടിക്ക് പകരം ദേവൻ , സംവിധാനം ഹരിഹരൻ
Unni Mukundan about Lohithadas death
