Malayalam Breaking News
ജോജുവിന്റെ ഭാഗ്യ ചിത്രം ഇനി തമിഴിലേയ്ക്കും!
ജോജുവിന്റെ ഭാഗ്യ ചിത്രം ഇനി തമിഴിലേയ്ക്കും!
എം പദ്മകുമാർ സംവിധാനം നിർവഹിച്ച് ജോജു ജോര്‍ജ്ജ് നായകനെയെത്തിയ ചിത്രമാണ് ജോസഫ്. ചിത്രം ജോസഫ് തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെന്നു റിപ്പോര്‍ട്ട്. തമിഴ് റീമെയ്ക്ക് ചിത്രത്തില്‍ റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ ജോസഫായി വിജയ് സേതുപതിയാണ് എത്തുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. റീമേക്കിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനും പ്രഖ്യാപനത്തിനുമായി കാത്തിരിക്കുകയാണ് ആരാധകര്‍.
കിഴക്കന്‍ മലയോര മേഖലയിലെ ക്രൈസ്തവ പശ്ചാത്തലത്തിലാണ് സംവിധായകന് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജോജു എത്തുന്നത്. ഒരു പോലീസുകാരന് ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ജോജു തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും വഹിച്ചിരുന്നത്.
ജോജുവിന് 2018 ലെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ജോസഫ്. മികച്ച നിരൂപക പ്രശംസയും നിരവധി അവാർഡുകളും സ്വന്തമാക്കിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
joseph movie tamil remake
