Bollywood
കേരളം എന്തുകൊണ്ട് ‘മോഡി-ഫൈഡ്’ ആയില്ല; ജോണ്‍ എബ്രഹാം പറയുന്നു!
കേരളം എന്തുകൊണ്ട് ‘മോഡി-ഫൈഡ്’ ആയില്ല; ജോണ്‍ എബ്രഹാം പറയുന്നു!
By
ലോകത്തെങ്ങും മലയാളികൾ ഉണ്ട് തന്റെ നാടായ കേരളക്കര എന്നും ഏവർക്കും പ്രിയപ്പെട്ടതാണ് മലയാളികളുടെ സ്വന്തം നാടാണ് എന്ന് പറയുകയാണ് ജോൺ എബ്രഹാം.സ്നേഹവും സഹിഷ്ണുതയും ,ഏവരോടും സ്നേഹം പുലർത്തുന്നവർ കൂടെയാണ്.ജോൺ പാതി മലയാളികൂടെയാണ് തനിക്കിവിടം സന്ദർശിക്കാൻ ആഗ്രഹം ഉണ്ടെന്നും താരം വ്യക്തമാക്കുന്നു.കേരളത്തിനെപ്പറ്റിയും, മലയാളികളെപ്പറ്റിയും വാനോളം പുകഴ്ത്തി ബോളിവുഡ് താരം ജോണ്‍ എബ്രഹാം. മുരളി കെ മോനാന്‍ എഴുതിയ ദ ഗോഡ് ഹൂ ലവ്ഡ് മോട്ടര്‍ സൈക്കിള്‍ എന്ന പുസ്തക പ്രകാശനത്തിന്റെ വേളയിലാണ് താരം കേരളത്തെപ്പറ്റി വാചാലനായത്. താന്‍ പിതാവ് മലയാളിയായത് കൊണ്ട് തന്നെ താന്‍ പാതി മലയാളിയാണെന്ന് പറഞ്ഞ ജോണ്‍ തനിക്ക് കേരളം സന്ദര്‍ശിക്കാനും ഏറെ ഇഷ്ടമാണെന്ന് കൂട്ടിച്ചേര്‍ത്തു. കേരളത്തെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അഭിപ്രായം തുറന്നു പറഞ്ഞ് പാതി മലയാളി കൂടിയായ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ ആദ്യ നോവല്‍ ‘ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്സി’ന്റെ പ്രകാശനവേദിയിലാണ് ജോണ്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
എന്നാൽ ജോണിന്റെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ജോണിന്റെ നാട് കൂടിയായ കേരളം എന്തുകൊണ്ടാണ് ഇതുവരെ ‘മോഡി-ഫൈഡ്’ ആകാത്തതെന്നും എന്താണ് കേരളീയരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നതെന്നും പരിപാടിയുടെ മോഡറേറ്റര്‍ ആയ നമ്രത സക്കറിയയുടെ ചോദ്യത്തിനായിരുന്നു ജോണിന്റെ മറുപടി.
കേരളത്തിന്റെ ഭംഗി മലയാളികളുടെ ഒത്തുരുമയാണ്.”അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു ഇവിടെ യാതൊരു വിധ പ്രശ്‌നവുമില്ല. മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെ ഒത്തൊരുമയോടെ പരസ്പര സഹകരണത്തോടെ കഴിയാമെന്നതിന് ഉത്തമ ഉദാഹരണമാണ് കേരളം.” ജോണ്‍ പറയുന്നു
“ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്ട്രോയുടെ മരണസമയത്ത് കേരളത്തില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച്ചകളും ജോണ്‍ ചടങ്ങില്‍ ഓര്‍ത്തെടുത്തു. ‘ആ സമയത്ത് ഞാന്‍ കേരളത്തില്‍ പോയിരുന്നു. കാസ്ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോര്‍ഡിംഗുകളുമാണ് എല്ലായിടത്തും കാണാന്‍ കഴിഞ്ഞത്. അത്തരത്തില്‍ കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണ്. അച്ഛന്‍ വഴി ധാരാളം മാര്‍ക്സിസ്റ്റ് ലേഖനങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്. ഒത്തൊരുമയുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലും വിശ്വസിക്കുന്നവരാണ് നമ്മള്‍. അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം”. ജോണ്‍ എബ്രഹാം വ്യക്തമാക്കി.
john Abraham talk about Kerala