News
ഷെഫും ഓസ്‌ട്രേലിയന്‍ മാസ്റ്റര്‍ ഷെഫിലെ വിധികര്‍ത്താവുമായ ജോക് സോന്‍ഫ്രില്ലോ അന്തരിച്ചു
ഷെഫും ഓസ്‌ട്രേലിയന്‍ മാസ്റ്റര്‍ ഷെഫിലെ വിധികര്‍ത്താവുമായ ജോക് സോന്‍ഫ്രില്ലോ അന്തരിച്ചു
പ്രമുഖ ഷെഫും ഓസ്‌ട്രേലിയന്‍ മാസ്റ്റര്‍ ഷെഫിലെ വിധികര്‍ത്താവുമായ ജോക് സോന്‍ഫ്രില്ലോ(46) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. മരണകാരണം വ്യക്തമായിട്ടില്ല. എന്നാല്‍ മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്ന് വിക്ടോറിയ പൊലീസ് വ്യക്തമാക്കി.
തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹമില്ലാതെ എങ്ങനെ മുന്നോട്ടുപോവുമെന്നും അറിയില്ലെന്ന് ജോക്കിന്റെ കുടുംബം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ പലതുമുണ്ട്, പല കഥകളും പറയാനുണ്ട്. പക്ഷേ ഇപ്പോള്‍ അത് പങ്കുവെക്കാന്‍ പറ്റിയ അവസ്ഥയില്‍ അല്ല എന്നും കുറിപ്പില്‍ പറയുന്നു.
ജോക്കിന്റെ മരണത്തെ തുടര്‍ന്ന് മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയയുടെ പുതിയ സീസണ്‍ റദ്ദാക്കിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്ലാസ്‌ഗോയില്‍ 197ലാണ് ജോക് സോന്‍ഫ്രില്ലോ ജനിച്ചത്. 12 വയസു മുതലാണ് പാചകം ചെയ്തു തുടങ്ങുന്നത്.
15ാം വയസില്‍ ആഡംബര സ്‌കോട്ടിഷ് റിസോര്‍ട്ടില്‍ ജോലിക്കു കയറി. തുടര്‍ന്ന് പ്രമുഖമായ നിരവധി റസ്‌റ്റോറന്റുകളില്‍ ജോലിചെയ്തു. 1990ല്‍ ഓസ്‌ട്രേലിയയിലേക്ക് പറിച്ചുനട്ടതോടെയാണ് ജീവിതം മാറുന്നത്. നിരവധി റസ്‌റ്റോറന്റുകള്‍ തുറന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
