Bollywood
രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷിത കരങ്ങളിലാണ്, വ ധഭീ ഷണിയില്‍ പേടിക്കേണ്ട; സല്‍മാന്‍ ഖാനോട് കങ്കണ റണാവത്ത്
രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷിത കരങ്ങളിലാണ്, വ ധഭീ ഷണിയില്‍ പേടിക്കേണ്ട; സല്‍മാന്‍ ഖാനോട് കങ്കണ റണാവത്ത്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സല്‍മാന്‍ ഖാന്‍. കരിയറില്‍ ഉടനീളം വിവാദങ്ങളുടെ തോഴന്‍ കൂടിയാണ് ഈ സൂപ്പര്‍താരം. പ്രണയം, മാന്‍വേട്ട, വധഭീഷണി എന്നിങ്ങനെ സിനിമയ്ക്ക് പുറത്തും വാര്‍ത്തകളിലെ താരമാണ് സല്‍മാന്‍. തനിയ്‌ക്കെതിരായ വ ധഭീ ഷണിയെ കുറിച്ച് താരം കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.
ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷിത കരങ്ങളിലാണെന്നും അതിനാല്‍ വ ധഭീ ഷണിയില്‍ ഭയപ്പെടേണ്ടതില്ലെന്നും കങ്കണ പറഞ്ഞു.
വ ധഭീ ഷണിയുടെ പശ്ചാത്തലത്തില്‍ സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യ ടിവിയുടെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയില്‍ സല്‍മാന്‍ തന്റെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കങ്കണ റണാവത്ത്.
‘റോഡിലൂടെ സൈക്കിള്‍ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാനും പറ്റുന്നില്ല. എനിക്ക് സുരക്ഷ ഒരുക്കുമ്പോള്‍ മറ്റ് ആളുകള്‍ക്കും വാഹനങ്ങള്‍ക്കും അത് അസൗകര്യമുണ്ടാക്കുന്നു, ഗുരുതരമായ ഭീഷണിയുണ്ട്. അതിനാലാണ് സുരക്ഷ ശക്തമാക്കിയത്, എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.
റോഡില്‍ സൈക്കിള്‍ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയും പോകാനും കഴിയില്ല. ഈ സുരക്ഷ കാരണം മറ്റുള്ളവര്‍ക്കു കൂടിയാണ് അസൗകര്യം സൃഷ്ടിക്കുന്നത്. ചുറ്റും ധാരാളം അംഗരക്ഷകരാണുള്ളത്. എന്നിരുന്നാലും എന്തൊക്കെ ചെയ്താലും സംഭവിക്കേണ്ടത് സംഭവിക്കുമെന്ന് എനിക്കറിയാം, സല്‍മാന്‍ പറയുന്നു.
സുരക്ഷയാണ് സുരക്ഷിതമല്ലാത്തതിനെക്കാള്‍ നല്ലത്. ഞാന്‍ എല്ലായിടത്തും പൂര്‍ണ സുരക്ഷയോടെയാണു പോകുന്നത്. നിരവധി തോക്കുകള്‍ എന്നോടൊപ്പം ചുറ്റിനടക്കുന്നു. ഈ ദിവസങ്ങളില്‍ ഞാന്‍ എന്നെത്തന്നെ ഭയപ്പെടുന്നു, സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പൊലീസ് സാല്‍മാന് വേണ്ടിയൊരുക്കിയിരിക്കുന്നത്.
മുന്‍പ്, നടന് വധിഭീഷണി മുഴക്കി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു ഫോണ്‍ ചെയ്ത 16 വയസുകാരനെ മുംബൈ പൊലീസ് പിടികൂടിയിരുന്നു. മാര്‍ച്ച് 26ന് രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയിലെ ലുനി നിവാസിയായ ധഖദ് റാം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
കൂടാതെ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി കത്തും സല്‍മാന് ഖാന് ലഭിച്ചിരുന്നു. വധഭീഷണി കൂടുതലായതിനാല്‍ ഏറ്റവും സുരക്ഷയുള്ള നിസാന്‍ പാട്രോള്‍ എസ് യു വി കാര്‍ സല്‍മാന്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തിരുന്നു. ഇതിന് മുന്‍പ് ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ലാന്‍ഡ് ക്രൂയിസറില്‍ മാത്രമാണ് താരം യാത്ര ചെയ്തിരുന്നത്.
