general
സുബി എനിക്ക് സഹോദരിയെപ്പോലെയാണ്…, ‘ലാസ്റ്റ് നിമിഷം വരെ സര്‍ജറി കഴിഞ്ഞ് തിരിച്ച് പ്രോഗ്രാമൊക്കെ ചെയ്യാന്‍ പോകാന്‍ പറ്റുമെന്ന നല്ല കോണ്‍ഫിഡന്‍സായിരുന്നു; കരള്‍ നല്കാന് തയ്യാറായ ജിഷ
സുബി എനിക്ക് സഹോദരിയെപ്പോലെയാണ്…, ‘ലാസ്റ്റ് നിമിഷം വരെ സര്‍ജറി കഴിഞ്ഞ് തിരിച്ച് പ്രോഗ്രാമൊക്കെ ചെയ്യാന്‍ പോകാന്‍ പറ്റുമെന്ന നല്ല കോണ്‍ഫിഡന്‍സായിരുന്നു; കരള്‍ നല്കാന് തയ്യാറായ ജിഷ
കഴിഞ്ഞ ദിവസം രാവിലെ മലയാളികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു താങ്ങാവുന്നതിലും അപ്പുറത്തുള്ള ഒരു ദുരന്ത വാര്‍ത്ത എത്തിയത്. മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ടിവിസിനിമാ താരം സുബി സുരേഷ് ഈ ലോകത്ത് നിന്നും പോയി എന്നതായിരുന്നു ആ വാര്‍ത്ത. സ്വഭാവ സവിശേഷതകള്‍ കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ജനമനസുകളില്‍ കയറിക്കൂടിയ താരത്തിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും സിനിമാ ലോകവും ബന്ധുക്കളും.
മലയാള ചലച്ചിത്ര, ടെലിവിഷന്‍, മിമിക്രി താരം എന്ന നിലകളില്‍ തിളങ്ങിയ സുബി സ്വപ്രയത്നം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം ഉണ്ടാക്കി എടുക്കുകയായിരുന്നു. സ്വന്തം അസുഖത്തിന്റെ അവസ്ഥ പോലും നോക്കാതെ സ്വപ്നങ്ങള്‍ക്ക് പുറകെയായിരുന്നു സുബി. സുബിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഏതൊരു വ്യക്തിയ്ക്കും പ്രചോദനം നല്കുന്ന ഇന്ന് കാണുന്ന അവരുടെ ജീവിതം. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തീയതിവരെ നിശ്ചയിച്ചിരിക്കവെയാണ് സുബി അന്തരിച്ചത്.
സുബിയുടെ ബന്ധുവായ ജിഷയായിരുന്നു സുബിക്ക് കരള്‍ നല്കാന് തയ്യാറായി മുന്നോട്ട് വന്നത്. ഇപ്പോഴിത സുബിയുടെ കുടുംബവുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് ജിഷ പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. സുബിക്ക് കരള്‍ കൊടുക്കാന്‍ കൂടുതല്‍ തനിക്ക് ആലോചിക്കേണ്ടി വന്നില്ലെന്നാണ് ജിഷ പറയുന്നത്.
‘എന്റെ വല്യമ്മയുടെ മകളുടെ മകളാണ് സുബി. സുബിക്ക് കുറച്ചുനാളുകളായി സോഡിയം, പൊട്ടാസ്യം എന്നിവയെല്ലാം കുറഞ്ഞ് കുറച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷെ കരളിന് ഇത്രയും പ്രശ്നം വന്നത് മഞ്ഞപ്പിത്തം വന്നശേഷമാണ്.’ ‘അത് വരെ സുബി നല്ല ആക്ടീവായി സംസാരിക്കുകയും പരിപാടി ചെയ്യുകയുമൊക്കെ ചെയ്തിരുന്നതാണ്. മഞ്ഞപ്പിത്തം വന്നതോടെ ലിവര്‍ പെട്ടന്ന് ഫെയിലിയറായി. അതിനുശേഷം അതിനോട് അനുബന്ധിച്ചുള്ള മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനവും പ്രശ്നത്തിലായി.’
‘പതിനഞ്ച് ദിവസമായി സുബിക്ക് കരള്‍ മാറ്റിവെക്കാനുള്ള പേപ്പര്‍ വര്‍ക്കുകള്‍ വേഗത്തില്‍ നടക്കുകയായിരുന്നു. എമര്‍ജന്‍സിയായിട്ട് സര്‍ജറി ചെയ്യണമെന്നായിരുന്നു. സുബിയുടെ അമ്മ എനിക്ക് എന്റെ അമ്മയെപ്പോലെയാണ്. സുബി എനിക്ക് സഹോദരിയെപ്പോലെയാണ്.’ ‘സുബിയുടെ അമ്മയ്ക്കൊപ്പം നിന്നാണ് ഞാന്‍ പഠിച്ചത്. അതുകൊണ്ട് തന്നെ സുബിയുടെ അമ്മയുമായും സുബിയുമായും വിവരിക്കാന്‍ പറ്റുന്നതിനുമപ്പുറം അടുപ്പം ഉണ്ട്. എന്നോട് ആന്റി കരള്‍ മാറ്റിവെക്കലിനെ കുറിച്ച് സംസാരിച്ചപ്പോള്‍ തന്നെ ഞാന്‍ പൂര്‍ണ്ണ സമ്മതം പറഞ്ഞിരുന്നു.’
‘ലാസ്റ്റ് നിമിഷം വരെ സര്‍ജറി കഴിഞ്ഞ് തിരിച്ച് പ്രോഗ്രാമൊക്കെ ചെയ്യാന്‍ പോകാന്‍ പറ്റുമെന്ന നല്ല കോണ്‍ഫിഡന്‍സായിരുന്നു സുബിക്ക്. ലാസ്റ്റ് രണ്ട് ദിവസമാണ് സുബിക്ക് ബോധമില്ലാതെയായിപ്പോയത്. ബാക്കിയെല്ലാ ദിവസങ്ങളിലും കാര്യങ്ങള്‍ സുബി അറിഞ്ഞും മനസിലാക്കിയുമാണ് ഇരുന്നിരുന്നത്.’
‘പ്രഷര്‍ കൂടിയതുകൊണ്ടാണ് ഓപ്പറേഷന് ചെയ്യാന്‍ കുറച്ച് കൂടി കാത്തിരുന്നത്’ ജിഷ പറഞ്ഞു. ടിനി ടോം അടക്കമുള്ളവര്‍ സുബിയുടെ ചികിത്സാ ആവശ്യങ്ങള്‍ നന്നായി നടക്കുന്നതിനുള്ള ഓട്ടപാച്ചിലിലായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി. ‘കഴിഞ്ഞ പത്ത് പതിനേഴ് ദിവസമായി രാജഗിരി ഹോസ്പിറ്റലില്‍ ആയിരുന്നു സുബി.’ ‘ഞാന്‍ സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു സുബി. ഞങ്ങള്‍ എല്ലാം പരമാവധി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ശ്രമം നടത്തി നോക്കി. സുബിയുടെ അമ്മയുടെ ചേച്ചിയുടെ മകള്‍ കരള്‍ നല്കാന് തയ്യാറായിരുന്നു.’
‘അതിന്റെ നടപടി ക്രമങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ സുരേഷ് ഗോപിയും ഹൈബി ഈഡന് ഇങ്ങനെ രാഷ്ട്രീയ സംസ്കാരിക രംഗത്തെ ആള്‍ക്കാരെ ബന്ധപ്പെട്ട് ഈ നടപടികള്‍ വേഗത്തിലാക്കിയിരുന്നു. അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് പ്രഷര്‍ വര്‍ധിക്കുകയായിരുന്നു.’ ‘തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല. കിഡ്നിയെ ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നെ മരണം സംഭവിച്ചു’ എന്നാണ് ടിനി ടോം പറഞ്ഞത്.
തന്നോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് സുബി പോയതെന്നാണ് അമ്മ പറയുന്നത്. ഡോക്ടര്‍മാര്‍ കഴിയൊഴിഞ്ഞതിനെ കുറിച്ചും അമ്മ പറയുന്നുണ്ട്. ശ്രീകണ്ഠന് നായര്‍ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തോടായിരുന്നു അമ്മയുടെ വാക്കുകള്‍. റിസ്ക്കാണെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞിരുന്നു. നിങ്ങള്‍ വേറെ ഓപ്ഷനുണ്ടെങ്കില്‍ നോക്കിക്കോളൂ, അവസ്ഥ മോശമായി കൊണ്ടിരിക്കുകയാണെന്നും പറഞ്ഞിരുന്നു. ഏറ്റവും നല്ല ഡോക്ടറിനെ തന്നെയാണ് നമ്മള് കാണിച്ചത്. മറ്റെവിടേക്കെങ്കിലും അങ്ങനെ കൊണ്ടുപോകാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല സുബി. ദേഹമാകെ നീര് വച്ചിരുന്നു. എന്നോട് സംസാരിച്ച് കൊണ്ടിരിക്കെയാണ് അവള് പോയത് എന്നായിരുന്നു വാക്കുകള്‍ ഇടറി സുബിയുടെ അമ്മ പറഞ്ഞത്.
