Connect with us

ആ ചോദ്യങ്ങൾക്ക് കാവ്യയുടെ പേരിൽ മറുപടി കൊടുത്തരുന്നത് ഞങ്ങൾ; തുറന്ന് പറഞ്ഞ് ജിസ് ജോയി

Actress

ആ ചോദ്യങ്ങൾക്ക് കാവ്യയുടെ പേരിൽ മറുപടി കൊടുത്തരുന്നത് ഞങ്ങൾ; തുറന്ന് പറഞ്ഞ് ജിസ് ജോയി

ആ ചോദ്യങ്ങൾക്ക് കാവ്യയുടെ പേരിൽ മറുപടി കൊടുത്തരുന്നത് ഞങ്ങൾ; തുറന്ന് പറഞ്ഞ് ജിസ് ജോയി

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. കാവ്യയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു 2002 ൽ ജയസൂര്യ നായികനായി പുറത്തെത്തിയ ഊമപ്പെണ്ണിന് ഉരിയാടപയ്യൻ. ഈ ചിത്രത്തിലൂടെയായിരുന്നു ജയസൂര്യ എന്ന നടനെ വിനയൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. കാവ്യമാധവനും ജയസൂര്യയും ഒന്നിച്ച് അഭിനയിച്ച ചിത്രം അന്ന് പണം വാരിക്കൂട്ടിയിരുന്നു.

ഇപ്പോഴിതാ, മിമിക്രി കലാകാരനായിരുന്ന ജയസൂര്യ ഏങ്ങനെയാണ് ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഓർക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത് സുഹൃത്തും സംവിധായകനും പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റുമായ ജിസ് ജോയ്. മിമിക്രിയുമായി മുന്നോട്ട് പോകുന്നതിന് ഇടയിലാണ് ഞാനും ജയസൂര്യയും ചേർന്ന് എറണാകുളത്ത് നിന്നും എസിവി ചാനലിൽ ലൈവ് പ്രോഗ്രാം തുടങ്ങുന്നത്. അന്ന് കേരളത്തിൽ ഒരു ചാനലിലും ലൈവ് ഫോൺ ഇൻ പ്രോഗ്രാം ഇല്ല.

അത്തരം പരിപാടിയിൽ അവതാരകനായ കേരളത്തിലെ ആദ്യത്തെ ഒരാൾ ജയസൂര്യയാണ്. ഞാൻ അധികവും പരിപാടിയുടെ അണിയറയിലായിരുന്നു. ജയസൂര്യ ഇല്ലാത്ത എപ്പിസോഡുകളിലായിരുന്നു എനിക്ക് അവസരം. ഞാനും ജയസൂര്യയും അന്നും പാട്ണേഴ്സാണ്. ജെ ആൻ ജെ മീഡിയ എന്നതായിരുന്നു ഞങ്ങളുടെ കമ്പനിയുടെ പേര്. എസിവിയിലെ പരിപാടി വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയി. ജയസൂര്യയുടെ അവതരണമായിരുന്നു വിജയ രഹസ്യം.

അയൽപക്കത്തെ പയ്യൻ എന്ന രീതിയിലായിരുന്നു അവന്റെ സംസാരം. വിളിക്കുന്നവരെക്കൊണ്ട് പാട്ട് പാടിപ്പിക്കുകയും തമാശ പറയിപ്പിക്കുകയും ചെയ്യുന്നു. അവരുടെ അനുഭവങ്ങൾ മുതൽ വീട്ടിൽ അന്ന് ഉണ്ടാക്കിയ ഭക്ഷണം എന്താണെന്ന് വരെ അവൻ ചോദിക്കുമായിരുന്നുവെന്നും ജിസ് ജോയി പറയുന്നു. ഒന്നരവർഷം പരിപാടി നല്ല രീതിയിൽ പോകുകയാണ്. ആളുകൾ ഏറ്റെടുത്തതോടെ ഉച്ചയ്ക്കും വൈകീട്ടുമായി രണ്ട് തവണ പരിപാടി വെച്ചു.

ഇതിന് ഇടയിലാണ് സംവിധായകൻ വിനയൻ സാറിന്റെ മകൻ ജയസൂര്യയുടെ പരിപാടി ശ്രദ്ധിക്കുന്നത്. അദ്ദേഹമാണ് ജയസൂര്യയെ വിനയൻ സാറിന് പരിചയപ്പെടുത്തുന്നത്. ‘അച്ഛൻ ഒരു പുതുമുഖത്തെ അന്വേഷിക്കുന്നുണ്ടല്ലോ? ഇപ്പം ടിവി വെച്ച് നോക്കിയാൽ ഒരാളെ കാണാം’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ എന്ന ചിത്രത്തിലേക്ക് വിനയൻ സാറിന് ഒരു പുതുമുഖത്തെ വേണമായിരുന്നു. ജയസൂര്യയെ കണ്ടപ്പോൾ വിനയൻ സാറിന് വളരെ അധികം ഇഷ്ടമായി. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തന്നെ ആലപ്പുഴയിലെ രാക്ഷരാജാവ് ലൊക്കേഷനിലേക്ക് വിളിപ്പിച്ച് എന്റെ അടുത്ത പടത്തിലെ ഹീറോ താനാണെന്ന് പറയുന്നു. അവന് എന്ത് കിട്ടിയാലും എനിക്കും കിട്ടിയത് പോലെയാണ്.

അത്രയേറെ ഒരുമിച്ച് നടക്കുന്ന ആളാണ്. ആ ദിവസങ്ങളിലുണ്ടായ സന്തോഷം പറഞ്ഞറയിക്കാനാകില്ല. വിനയൻ സർ കത്തി നിൽക്കുന്ന സമയമാണ്. അദ്ദേഹമാണ് ജയസൂര്യയെ വിളിച്ചിരിക്കുന്നത്. ഊമ കഥാപാത്രമായതിനാൽ തന്നെ അവരുടെ ആംഗ്യഭാഷ പഠിക്കാനായി പോയി. ആ സിനിമയ്ക്ക് വേണ്ടി അവൻ ഒത്തിരിയധികം പരിശ്രമിച്ചിട്ടുണ്ട്. അങ്ങനെ മുന്നോട്ട് പോകുന്നതിന് ഇടയിലാണ് കാവ്യ മാധവനാണ് ചിത്രത്തിലെ നായികയെന്ന് അറിയുന്നത്.

കാവ്യയെയൊക്കെ ഒന്ന് അടുത്ത് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നവരായിരുന്നു ഞങ്ങൾ. ഞങ്ങൾ ആംഗ്യഭാഷ പഠിക്കാൻ പോകുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ കാവ്യയും കൂടെ വരാമെന്നായിരുന്നു. അങ്ങനെയാണ് ഞാനും ജയസൂര്യയും ആദ്യമായി കാവ്യ മാധവന്റെ വീട്ടിലേയ്ക്ക് ചെല്ലുന്നത്. ഒരു താരത്തിന്റെ വീടാണെന്നോ നിങ്ങൾ പുതിയ ആൾക്കാരാണെന്നോ, എന്ന് തുടങ്ങിയ യാതൊരു പ്രശ്നവും ആ വീട്ടിൽ ആർക്കും ഉണ്ടായിരുന്നില്ല.

വളരെ അടുത്ത സുഹൃത്തുക്കളെപ്പോലെയായിരുന്നു കാവ്യയുടെ വീട്ടിലുണ്ടായിരുന്നവർ ഞങ്ങളോട് പെരുമാറിയത്. പിന്നീട് അത് സഹോദരങ്ങളെപ്പോലെയായി മാറി. ആ സമയത്ത് ഒരു മാഗസിൻ ‘കാവ്യാ മാധവൻ സ്പീക്കിങ്’ എന്ന ഒരു കോളം ചെയ്യുന്നുണ്ടായിരുന്നു. കുറേ ചോദ്യങ്ങൾ കാവ്യയോട് പ്രേക്ഷകർ ചോദിക്കും. അതിനൊക്കെ കാവ്യ മാധവൻ തമാശയിലൂടെ മറുപടി കൊടുക്കണം.

ഒരു ദിവസം കാവ്യ മാധവൻ ജയസൂര്യയെ വിളിച്ച് ഒന്ന് വീട്ടിലേയ്ക്ക് വരാവോയെന്നും ഇങ്ങനെ ഒരു പരിപാടി ഞാൻ ഏറ്റെടുത്തിട്ടുണ്ടെന്നും പറഞ്ഞു. അങ്ങനെ ജയൻ എന്നേയും വിളിച്ച് കാവ്യാ മാധവന്റെ വീട്ടിലേക്ക് പോകും. അന്ന് തുടങ്ങി ഒത്തിരി നാൾ ‘കാവ്യാ മാധവൻ സ്പീക്കിങ്’ എന്ന പരിപാടിയിൽ മറുപടി കൊടുത്തിരുന്ന ആൾ ഞാനും ജയസൂര്യയുമായിരുന്നുവെന്നും ജിസ് ജോയി കൂട്ടിച്ചേർക്കുന്നു.

More in Actress

Trending