Connect with us

ജാസ്മിനെ കുറിച്ചുള്ള രഹസ്യം പരസ്യമാക്കി ജിന്റോ; എല്ലാം മാറിമറിഞ്ഞത് ആ നിമിഷം; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്…

Bigg Boss

ജാസ്മിനെ കുറിച്ചുള്ള രഹസ്യം പരസ്യമാക്കി ജിന്റോ; എല്ലാം മാറിമറിഞ്ഞത് ആ നിമിഷം; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്…

ജാസ്മിനെ കുറിച്ചുള്ള രഹസ്യം പരസ്യമാക്കി ജിന്റോ; എല്ലാം മാറിമറിഞ്ഞത് ആ നിമിഷം; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്…

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. പ്രേക്ഷകരുടെ പ്രതീക്ഷകളും പ്രവചനങ്ങളും യാഥാർഥ്യമാക്കി കൊണ്ട് ജിന്റോയാണ് വിജയകീരിടം ചൂടിയത്.

ജിന്റോയ്ക്ക് ആരാധകരുടെ വലിയ പിന്തുണയാണ് ഉണ്ടായിരുന്നത്. സീസൺ 6 തുടങ്ങിയ ആദ്യ നാളുകളിൽ ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും മണ്ടൻ എന്ന വിശേഷണം ലഭിച്ചയാളാണ് ജിന്റോ. അവിടെ നിന്ന് കിരീടനേട്ടത്തിലേക്കുള്ള ജിന്റോയുടെ യാത്ര അതിശയിപ്പിക്കുന്നതായിരുന്നു.

ഇപ്പോഴിതാ ജാസ്മിന്‍ എന്ന മത്സരാർത്ഥിയെ എവിടം മുതലാണ് താന്‍ ശ്രദ്ധിച്ച് തുടങ്ങിയതെന്ന് തുറന്ന് പറയുകയാണ് ജിന്റോ. ജാസ്മിന് തുടക്കത്തില്‍ പണിയൊക്കെ എടുക്കാന്‍ മടിയായിരുന്നെങ്കിലും അവസാനമായപ്പോഴേക്കും നല്ല രീതിയില്‍ ജോലികളൊക്കെ എടുക്കുമായിരുന്നു. പക്ഷെ എന്തേലും പണി പറഞ്ഞാല്‍ ഒരു അഞ്ചു മിനിറ്റേ എന്ന് പറയുന്ന സ്വഭാവം ഉണ്ടെന്നും ചിരിച്ചുകൊണ്ട് ജിന്റോ പറയുന്നു.

തുടക്കം മുതല്‍ തന്നെ ഞാന്‍ ശ്രദ്ധിച്ച ഒരു മത്സരാർത്ഥിയായിരുന്നു ജാസ്മിന്‍. ആദ്യത്തെ ക്യാപ്റ്റന്‍സി ടാസ്കില്‍ തന്നെ നല്ല രീതിയില്‍ ഫയർ ചെയ്ത് കളിച്ചു. പെണ്‍കുട്ടികള്‍ ആരൊക്കെയാണ്, അവരുടെ ഗെയിം എന്താണെന്ന് ശ്രദ്ധിക്കണമെന്ന് പുറത്ത് നിന്ന് പോകുമ്പോള്‍ ചിലർ എന്നോട് പറഞ്ഞിരുന്നു.

കാരണം അവർ കയറിവരാനുള്ള സാധ്യതയുണ്ട്.  ആദ്യത്തെ ക്യാപ്റ്റന്‍സി ടാസ്കില്‍ തന്നെ ജാസ്മിന്റെ കണ്ണില്‍ ആ ഫയർ ഞാന്‍ കണ്ടു. ആ അടിയും വാശിയുമൊക്കെ കണ്ടപ്പോള്‍ എന്റെ ലിസ്റ്റിലുള്ള ഒരാളായി അവളേയും ഉള്‍പ്പെടുത്തി.

അതായത് ശക്തയായ എതിരാളി എന്ന നിലയില്‍ ടാർഗറ്റ് ചെയ്യാനായിട്ട്. അതുകൊണ്ട് തന്നെ അവള്‍ എന്ത് ചെയ്താലും ഞാന്‍ തിരിച്ചടിക്കും.

ഗബ്രി പോയതിന് ശേഷം ജാസ്മിന്‍ വളരെയധികം തളർന്നത് പോലെ തോന്നിയിരുന്നു എനിക്ക്. നമ്മുടെ എതിരാളികള്‍ താഴെ വീണ് കിടക്കുമ്പോള്‍ അല്ല നമ്മള്‍ അടിക്കേണ്ടത്. അതുകൊണ്ട് തന്നെയാണ് നീ കളിയിലേക്ക് തിരിച്ച് വാ എന്നൊക്കെ പറഞ്ഞ് അവളെ പ്രോല്‍സാഹിപ്പിച്ചത്. ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ അവള്‍ സ്വീകരിച്ചു. ചില സമയത്ത് തിരിച്ച് പറയും. അത് അവളുടെ ക്യാരക്ടർ അങ്ങനെയാണെന്നും ജിന്റോ വ്യക്തമാക്കുന്നു.

കുടുംബത്തില്‍ ഒരാള്‍ തളർന്ന് പോയാല്‍ നമുക്ക് മാത്രമേ അവരെ തിരിച്ച് വരാന്‍ സാധിക്കുകയുള്ളു. ജാസ്മിന്‍ തളർന്നപ്പോള്‍ ഞാന്‍ ചിന്തിച്ചത് എന്റെ കുടുംബത്തിലുള്ള ഒരാളാണ്, അവള്‍ തളർന്ന് പോകാന്‍ പാടില്ലെന്നായിരുന്നു. അതുകൊണ്ടാണ് നീ മികച്ച ഗെയിമറാണ്. ടോപ്പ് ഫൈവില്‍ എത്തേണ്ട ആളാണ് എന്നൊക്കെ പറഞ്ഞ് പ്രോല്‍സാഹിപ്പിച്ചതെന്നും ജിന്റോ പറയുന്നു.

ബിഗ് ബോസ് കപ്പുമായി വീട്ടിലേക്ക് ചെന്നപ്പോള്‍ അമ്മ വലിയ കരച്ചിലായിരുന്നു. അമ്മക്ക് ഒന്നും സംസാരിക്കാന്‍ സാധിച്ചില്ല. ബിഗ് ബോസിന് ശേഷം വീട്ടില്‍ പോയി അമ്മയോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടുന്നില്ല. എന്നാല്‍ സ്ഥിരം വിളിക്കാറുണ്ട്. അമ്മക്ക് എന്റെ ഈ നേട്ടത്തില്‍ വളരെ അധികം സന്തോഷവും സമാധനാവുമാണ് എല്ലാ സ്ത്രീകളോടും വളരെ അധികം ബഹുമാനമുള്ള വ്യക്തിയാണ് ഞാന്‍.

ഇന്നുവരെ ഒരു സ്ത്രീയെ ചെറുതായിപ്പോലും അടിച്ചിട്ടില്ല, അതെന്റെ മുന്‍ഭാര്യയായാല്‍പ്പോലും. ബിഗ് ബോസിലെ ജയിലില്‍ വെച്ച് ജാസ്മിന്‍ എന്റെ കൈക്ക് അടിച്ചിരുന്നു. അപ്പോള്‍ വേണമെങ്കില്‍ എനിക്ക് എഴുന്നേറ്റ് പരാതി കൊടുക്കാമായിരുന്നു. പക്ഷെ ഞാനത് പോട്ടെ എന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജിന്റോ വ്യക്തമാക്കി. 

More in Bigg Boss

Trending

Recent

To Top