Bollywood
ശ്രീദേവിക്ക് പിന്നാലെ രാജമൗലി ചിത്രം നിരസിച്ച് മകൾ ജാൻവി കപൂർ ! രാജമൗലിയുടെ അടുത്ത വമ്പൻ ഹിറ്റെന്ന് സോഷ്യൽ മീഡിയ ..
ശ്രീദേവിക്ക് പിന്നാലെ രാജമൗലി ചിത്രം നിരസിച്ച് മകൾ ജാൻവി കപൂർ ! രാജമൗലിയുടെ അടുത്ത വമ്പൻ ഹിറ്റെന്ന് സോഷ്യൽ മീഡിയ ..
By
അന്തരിച്ച നടി ശ്രീദേവി പറഞ്ഞിട്ടില്ലെങ്കിലും അവരുടെ കരിയറിൽ നഷ്ടമായ ഏറ്റവും മികച്ച വേഷമായിരുന്നു ബാഹുബലിയിലേത് . പുലി എന്ന ചിത്രത്തിന് വേണ്ടി രാജമൗലി ചിത്രം ശ്രീദേവി വേണ്ടാന്ന് വയ്ക്കുകയായിരുന്നു. പുലി പരാജയമാകുകയും ബാഹുബലി ലോകമെമ്പാടും വമ്പൻ ഹിറ്റാകുകയും ചെയ്തു.
ബാഹുബലി 2 ന് ശേഷമുള്ള അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് അടുത്തിടെയാണ് രാജമൗലി പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ആര്‍ആര്‍ആറിന്റെ തിരക്കുകളിലാണ് അദ്ദേഹം. രാംചരണവും ജൂനിയര്‍ എന്‍ടി ആറുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബോളിവുഡ് താരനിരയും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ആലിയ ഭട്ട് ഈ സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറുകയാണ്. ബ്രീട്ടീഷ് താരമായ ഡെയ്സി എഡ്ജറും ചിത്രത്തിനായി എത്തുന്നുണ്ടെന്ന വാര്‍ത്തകളായിരുന്നു നേരത്തെ പുറത്തുവന്നത്.
ഇതിന് ശേഷമാണ് ആ വേഷത്തിലേക്ക് ജാന്‍വി കപൂറിനെ പരിഗണിക്കാനായി സംവിധായകന് തീരുമാനിച്ചത്. താരപുത്രിയുടെ ഭാഗത്തുനിന്നും അത്ര നല്ല പ്രതികരണങ്ങളല്ല ലഭിച്ചിട്ടുള്ളതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ആര്‍ആര്‍ആറുമായി സഹകരിക്കാന്‍ താല്പര്യമില്ലെന്ന താരപുത്രിയുടെ വാക്കുകള്‍ കേട്ട് അണിയറപ്രവര്‍ത്തകരും ആരാധകരുമെല്ലാം ഞെട്ടിയിരിക്കുകയാണ്. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായിട്ടില്ല. തന്റെ കഥാപാത്രത്തിന് പ്രാധാന്യമില്ലെന്ന ധാരണയിലാണ് ജാന്‍വി നോ പറഞ്ഞതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
jhanvi kapoor reject rajamouli movie
